പ്രളയക്കാട് കുടിവെളള പദ്ധതി: വാട്ടർ ടാങ്ക് തകർന്നത് മാറ്റി സ്ഥാപിച്ചു
കുറുപ്പം പടി ∙ മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് കുടിവെളള പദ്ധതിയുടെ 10000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് തകർന്നത് മാറ്റി സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മുടക്കുഴ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിലാണു കമ്മിഷൻ ചെയ്തത്. രണ്ടു ടാങ്കുകളിൽ ഒന്നാണ് കഴിഞ്ഞ 14ന് നെടുകെ പിളർന്നത്. 100

കുറുപ്പം പടി ∙ മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് കുടിവെളള പദ്ധതിയുടെ 10000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് തകർന്നത് മാറ്റി സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മുടക്കുഴ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിലാണു കമ്മിഷൻ ചെയ്തത്. രണ്ടു ടാങ്കുകളിൽ ഒന്നാണ് കഴിഞ്ഞ 14ന് നെടുകെ പിളർന്നത്. 100 കുടുംബങ്ങളുടെ ആശ്രയമാണിത്. ടാങ്കിലുണ്ടായിരുന്ന വെള്ളം കുത്തിയൊലിച്ച് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച ചുറ്റുമതിൽ ഒലിച്ചുപോയി. ഗുണനിലവാരമില്ലാത്ത ടാങ്കുകളാണ് കരാറുകാരൻ വച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുതിയ ടാങ്ക് കൊണ്ടുവന്ന് കണക്‌ഷൻ കൊടുത്ത് കുടിവെള്ള വിതരണം പുനരരാംഭിച്ചു. കുടിവെള്ള പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വാട്ടർ അതോറിറ്റി പദ്ധതി നടത്തിയിട്ടുള്ളതെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ പുതിയ ടാങ്ക് സ്ഥാപിച്ച സ്ഥലം സന്ദർശിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിര സമിതി അധ്യക്ഷ വൽസ വേലായുധൻ, ഗുണഭോക്തൃ സമിതി സെക്രട്ടറി കെ.ജി.ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.