ഹൃദ്യാനുഭവം ‘കിരാതാർജുനീയം’കൂടിയാട്ടം
തൃപ്പൂണിത്തുറ ∙ ആസ്വാദകരെ വിസ്മയിപ്പിച്ചു ‘ കിരാതാർജുനീയം’ കൂടിയാട്ടം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക യോഗത്തിന്റെ ഭാഗമായിട്ടാണ് കളിക്കോട്ട പാലസിൽ കിരാതാർജുനീയം കൂടിയാട്ടം അരങ്ങേറിയത്.ഇരിങ്ങാലക്കുട അമ്മന്നൂർ മാധവ ചാക്യാർ സ്മാരക മാധവ മാതൃ ഗ്രാമമാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ

തൃപ്പൂണിത്തുറ ∙ ആസ്വാദകരെ വിസ്മയിപ്പിച്ചു ‘ കിരാതാർജുനീയം’ കൂടിയാട്ടം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക യോഗത്തിന്റെ ഭാഗമായിട്ടാണ് കളിക്കോട്ട പാലസിൽ കിരാതാർജുനീയം കൂടിയാട്ടം അരങ്ങേറിയത്. ഇരിങ്ങാലക്കുട അമ്മന്നൂർ മാധവ ചാക്യാർ സ്മാരക മാധവ മാതൃ ഗ്രാമമാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതി അവതരിപ്പിച്ചത്. അമ്മന്നൂർ രജനീഷ് ചാക്യാർ ആണ് ആട്ടപ്രകാരം ഇത് ചിട്ടപ്പെടുത്തിയത്.
മഹാഭാരത യുദ്ധത്തിനു മുൻപ് പാശുപതാസ്ത്രം ലഭിക്കുന്നതിന് പരമേശ്വരനെ തപസ്സു ചെയ്യുന്ന അർജുനന്റെ മുന്നിൽ കിരാത വേഷത്തിൽ എത്തുന്ന ശിവൻ അർജുനനെ പരീക്ഷിക്കുന്നതും തുടർന്ന് ശിവനും പാർവതിയും അനുഗ്രഹവും പാശുപതാസ്ത്രവും നൽകുന്നതാണ് ഇതിവൃത്തം.
കൂടിയാട്ടത്തെ കുറിച്ച് കലാമണ്ഡലം കൽപിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ് പ്രസംഗിച്ചു. അമ്മന്നൂർ രജനീഷ് ചാക്യാർ, മാർഗി സജീവ് നാരായണ ചാക്യാർ, ഡോ. ഭദ്ര ശ്രീഹരി ചാക്യാർ, ശിവപ്രസാദ് അമ്മന്നൂർ, മാധവ് ചാക്യാർ തുടങ്ങിയ കലാകാരന്മാർ അരങ്ങിലെത്തി.