പുന്നേക്കാട് ടൗണിലും കാട്ടാനകളെത്തി; ഊന്നുകല്ലിലെത്തിയ ആനകളെ തുരത്താനായില്ല
കോതമംഗലം∙ വനാതിർത്തി പ്രദേശങ്ങളിൽ നിന്നു കാട്ടാനകളുടെ കടന്നുകയറ്റം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിലും കാട്ടാനക്കൂട്ടമെത്തി. ഇന്നലെ പുലർച്ചെ 3 ആനകളെയാണു നാട്ടുകാർ കണ്ടത്. പുന്നേക്കാട്– തട്ടേക്കാട് റോഡിൽ തമ്പടിച്ച ആനകൾ സമീപത്തെ പുരയിടത്തിലെ വാഴക്കൃഷി

കോതമംഗലം∙ വനാതിർത്തി പ്രദേശങ്ങളിൽ നിന്നു കാട്ടാനകളുടെ കടന്നുകയറ്റം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിലും കാട്ടാനക്കൂട്ടമെത്തി. ഇന്നലെ പുലർച്ചെ 3 ആനകളെയാണു നാട്ടുകാർ കണ്ടത്. പുന്നേക്കാട്– തട്ടേക്കാട് റോഡിൽ തമ്പടിച്ച ആനകൾ സമീപത്തെ പുരയിടത്തിലെ വാഴക്കൃഷി നശിപ്പിച്ചു. തേക്ക് പ്ലാന്റേഷനിലെ പനകളും നടക്കര ദാസിന്റെ തെങ്ങും മറിച്ചിട്ടു. പ്ലാന്റേഷനിൽ ആന ഇറങ്ങാറുണ്ടെങ്കിലും പുന്നേക്കാട് ടൗൺ ഭാഗത്ത് എത്തുന്നത് ആദ്യമാണ്. ഇതോടെ നാട്ടുകാർ ഭീതിയിലായി. ഒരിക്കൽ നാട്ടിലിറങ്ങി കാർഷിക വിളകൾ തിന്നു മടങ്ങുന്ന ആനകൾ തുടർന്നും ഇവിടെയെത്താൻ സാധ്യതയുണ്ട്. പുന്നേക്കാട്– തട്ടേക്കാട് റോഡിൽ അടുത്തിടെ പകലും ആന ഇറങ്ങിയിരുന്നു. ജനവാസ മേഖലയിൽ നിന്ന് ആനകളെ തുരത്താൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ നമ്പൂരിക്കൂപ്പ് പ്ലാന്റേഷനിലെത്തിയ 3 ആനകളെ തുരത്താനുള്ള മൂന്നാംവട്ട ശ്രമവും വിജയം കണ്ടില്ല. ഇഞ്ചത്തൊട്ടി വനത്തിൽനിന്നു പെരിയാർ കടന്നു ചാരുപാറ വഴിയാണു കൊമ്പനും പിടിയും കുഞ്ഞും പ്ലാന്റേഷനിലെത്തിയത്. ജനവാസ പ്രദേശങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കൽ പതിവായതിനാൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചതോടെ ആനകളെ തുരത്താൻ വനംവകുപ്പ് ദൗത്യസംഘത്തെ നിയോഗിച്ചു. ദൗത്യസംഘം 2 ദിവസം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇന്നലെ വനപാലകരും നാട്ടുകാരും ചേർന്നു നടത്തിയ തുരത്തൽ ശ്രമവും പരാജയപ്പെട്ടു.ആനകൾ ചാരുപാറ ഭാഗത്തേക്കു നീങ്ങി തമ്പടിച്ചിരിക്കുകയാണ്.