കൊച്ചി ∙ മെട്രോയെക്കുറിച്ചുള്ള സംശയങ്ങൾക്കു പരിഹാരവുമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ എക്സ്പീരിയൻസ് സെന്റർ തുടങ്ങുന്നു. മെട്രോ കണക്ട് എന്നാണു സെന്ററിന്റെ പേര്. ഉദ്ഘാടനം ഇന്നു രാവിലെ 11ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ നിർവഹിക്കും. സ്റ്റേഷനുകളിൽ വാണിജ്യാവശ്യത്തിനു ലഭ്യമായ സ്ഥലം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മെട്രോയെക്കുറിച്ചുള്ള സംശയങ്ങൾക്കു പരിഹാരവുമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ എക്സ്പീരിയൻസ് സെന്റർ തുടങ്ങുന്നു. മെട്രോ കണക്ട് എന്നാണു സെന്ററിന്റെ പേര്. ഉദ്ഘാടനം ഇന്നു രാവിലെ 11ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ നിർവഹിക്കും. സ്റ്റേഷനുകളിൽ വാണിജ്യാവശ്യത്തിനു ലഭ്യമായ സ്ഥലം, മൊബൈൽ ക്യൂ ആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, ട്രിപ്പ് പാസുകൾ, ഓഫറുകൾ, സ്കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് ഇവിടെ നിന്ന് അറിയാം. യാത്രാ പാസുകളും കൊച്ചി വൺ കാർഡും വാങ്ങാം. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രവർത്തിക്കും. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളിലും അവധി ce.centre@kmrl.co.in എന്ന മെയിൽ വഴിയും 0484 2846777 എന്ന നമ്പറിലും സെന്ററുമായി ബന്ധപ്പെടാം.

യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ മുട്ടം യാഡിൽ കസ്റ്റമർ റിലേഷൻസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. യാത്രാ സംബന്ധമായ പരാതികൾ അറിയിക്കുന്നതിനു പൊതുജനങ്ങൾക്കു 1800 425 0355 എന്ന നമ്പറിൽ വിളിക്കാം. ഇന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രാവിലെ 11ന് നജാത്ത് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. എല്ലാ മെട്രോ സ്റ്റേഷനുകളിലും രാവിലെ 8 മുതൽ 12 വരെ സൗജന്യ രക്ത പരിശോധന ഉണ്ടാവും. വാട്ടർ മെട്രോ ഹൈക്കോടതി ജംക്‌ഷൻ ടെർമിനലിലും ബ്ലഡ് ഷുഗർ പരിശോധനയുണ്ട്.