പിറവം∙ റവന്യൂ ജില്ലാ കലോത്സവത്തിന് അരങ്ങുണരാൻ ഒരു ദിവസം ശേഷിക്കെ ഒരുക്കങ്ങൾ തകൃതി. ആദ്യദിനമായ നാളെ രചനാ മത്സരങ്ങൾക്കാണു പ്രാധാന്യം. കലോത്സവത്തിന്റെ ഉദ്ഘാടനം 21നു 9.30നു മന്ത്രി പി.രാജീവ് നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. 14 ഉപജില്ലകളിലെ 1123 സ്കൂളുകളിൽ നിന്നു 8000 വിദ്യാർഥികളെയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙ റവന്യൂ ജില്ലാ കലോത്സവത്തിന് അരങ്ങുണരാൻ ഒരു ദിവസം ശേഷിക്കെ ഒരുക്കങ്ങൾ തകൃതി. ആദ്യദിനമായ നാളെ രചനാ മത്സരങ്ങൾക്കാണു പ്രാധാന്യം.  കലോത്സവത്തിന്റെ ഉദ്ഘാടനം 21നു 9.30നു മന്ത്രി പി.രാജീവ് നിർവഹിക്കും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. 14 ഉപജില്ലകളിലെ 1123 സ്കൂളുകളിൽ നിന്നു 8000 വിദ്യാർഥികളെയാണു മത്സരത്തിനു കരുതുന്നതെന്നു സംഘാടക സമിതി ഭാരവാഹികളായ അനൂപ് ജേക്കബ് എംഎൽഎ,നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്, പ്രചാരണ വിഭാഗം അധ്യക്ഷൻ തോമസ് മല്ലിപ്പുറം, കൺവീനർ കെ.എം.ഷെമീർ എന്നിവർ  പറഞ്ഞു. ‍നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ 19 സബ് കമ്മറ്റികൾ രൂപീകരിച്ചാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24നു സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

ദിവസം 20,000പേർ, സഹായവുമായി വിദ്യാർഥി കെഡറ്റുകൾ
പിറവം∙ ദിവസവും 20,000 പേർ എത്തുമെന്നു കരുതുന്ന കലാമേളയുടെ ക്രമീകരണത്തിനു പൊലീസിനൊപ്പം സഹായവുമായി സ്റ്റുഡന്റ്സ് പൊലീസ്, എൻസിസി, എൻഎസ്എസ് കെഡറ്റുകളും. മേഖലയിലെ സ്കൂളുകളിൽ നിന്നായി 300 കെഡറ്റുകളാണു 5 ദിവസം സേവനത്തിനായി രംഗത്തിറങ്ങുന്നത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായുള്ള വേദികളുടെ പരിസരത്ത് ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. പരിശീലന പരിപാടി അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൺവീനർ ബിമൽ ചന്ദ്രൻ അധ്യക്ഷനായി. ഇൻസ്പെക്ടർ വി.ഡി. ഇന്ദ്രരാജ് നേതൃത്വം നൽകി. നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്, ഉപാധ്യക്ഷൻ കെ.പി.സലിം, ഡിഡിഇ ഹണി ജി. അലക്സാണ്ടർ, കൺവീനർ രാജു പാണാലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.