വൈവിധ്യക്കാഴ്ചകളുമായി ഐഎഫ്എഫ്ഐ ബുക്ക് ടു ബോക്സ് ഓഫിസ്, കഥ പറയാൻ ഫിലിം ബസാർ
യുവാക്കളെയും ടെക്നോളജിയെയും മറന്ന് നവസിനിമയ്ക്ക് മുന്നോട്ടു പോകാനാകില്ല. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രണ്ടാം ദിനം ഭാവിയുടെ വാഗ്ദാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 75 യുവസംവിധായകരെ നേരിട്ടു സ്വീകരിച്ചത് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ’യുടെ ഭാഗമായി 600

യുവാക്കളെയും ടെക്നോളജിയെയും മറന്ന് നവസിനിമയ്ക്ക് മുന്നോട്ടു പോകാനാകില്ല. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രണ്ടാം ദിനം ഭാവിയുടെ വാഗ്ദാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 75 യുവസംവിധായകരെ നേരിട്ടു സ്വീകരിച്ചത് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ’യുടെ ഭാഗമായി 600 എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 75 സംവിധായകരുടെ പ്രായം 18 നും 35 നും മധ്യേ. 2 ദിവസത്തിനുള്ളിൽ മേളയുമായി ബന്ധപ്പെട്ട ഹ്രസ്വ ചിത്രം നിർമിക്കുക എന്നതാണ് ഫിലിംബസാറിന്റെ ഭാഗമായി യുവാക്കൾക്ക് നൽകിയിരിക്കുന്ന ആദ്യ ടാസ്ക്.
‘തമിഴ്നാട്ടിൽ നിന്ന് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് മകളെ ഗോവയിലേക്ക് അയയ്ക്കാൻ ആദ്യം മടിയായിരുന്നു. എന്നാൽ, മകളുടെ നേട്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളെ പിന്നീട് അയച്ചു. കഴിഞ്ഞതവണ 2 ലക്ഷം രൂപയുടെ ഷോർട്ട് ഫിലിം പുരസ്കാരം നേടിയാണ് ആ കുട്ടി മടങ്ങിയത്’’– നിറഞ്ഞ കയ്യടിക്കിടെ മന്ത്രി പറഞ്ഞു. ഫിലിം ബസാറിലെ ഇത്തവണത്തെ ആകർഷണം വിഎഫ്എക്സ് ആൻഡ് ടെക് പവലിയനാണ്. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഇന്ത്യയിലേക്ക് കൂടുതലായി ആകർഷിക്കാനുള്ള പദ്ധതികൾക്കായി വലിയ ആനുകൂല്യങ്ങളാണ് വിദേശ കമ്പനികൾക്കു പ്രഖ്യാപിച്ചിരിക്കുന്നത്. വിഎഫ്എക്സ് –അനിമേഷൻ രംഗത്തെ ആഗോള സാങ്കേതിക വിദഗ്ധരിൽ 10% ഇന്ത്യക്കാരാണെന്നാണ് എൻഎഫ്ഡിസി ചൂണ്ടിക്കാട്ടുന്നു.
‘ബുക്ക് ടു ബോക്സ് ഓഫിസ്’– വിഭാഗത്തിൽ സിനിമ–ഒടിടി നിർമാണത്തിനായി 59 പുസ്തകങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 2 എഴുത്തുകാർ മലയാളികളാണ്. പ്രസാധകർക്ക് തങ്ങളുടെ പുസ്തകങ്ങൾ വലിയ പ്രൊഡക്‌ഷൻ കമ്പനികൾക്കു മുന്നിൽ തിരക്കഥയ്ക്കായി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധം സമർപ്പിക്കുകയാണിവിടെ. രാജ്യാന്തര പ്രൊഡക്‌ഷൻ കമ്പനികൾക്കും ഇന്ത്യൻ കമ്പനികൾക്കും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളിലെ കഥകൾ കേൾക്കാനുള്ള അവസരമാണിത്.
ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി മലയാള സിനിമ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. മേളയിലെ ഏക നിശ്ശബ്ദ ചിത്രം ‘ഗാന്ധി ടോക്സ്’ പ്രീമിയം ഷോയ്ക്ക് വിജയ് സേതുപതി പങ്കെടുത്തു. അരവിന്ദ് സ്വാമിയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണിത്. സൽമാൻ ഖാനായിരുന്നു മേളയിലെ മറ്റൊരു സൂപ്പർതാര അതിഥി.