കാക്കനാട്∙ ഗതാഗതക്കുരുക്കിലും വൈദ്യുതി പ്രതിസന്ധിയിലും നട്ടം തിരിഞ്ഞ് ഐടി മേഖലയായ ഇടച്ചിറ. പകൽ ഇതുവഴി ഒച്ചിഴയും പോലെയാണ് വാഹന യാത്ര. മാഞ്ചേരിക്കുഴി പാലവും ബ്രഹ്മപുരം പാലവും കടന്നെത്തുന്ന വാഹനങ്ങൾ ഇടച്ചിറ, തെങ്ങോട് മേഖലയിലെ പല റോഡുകളും കുരുക്കിലാക്കുന്നു. വീതി കുറവും റോഡുകളുടെ ദുരവസ്ഥയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ ഗതാഗതക്കുരുക്കിലും വൈദ്യുതി പ്രതിസന്ധിയിലും നട്ടം തിരിഞ്ഞ് ഐടി മേഖലയായ ഇടച്ചിറ. പകൽ ഇതുവഴി ഒച്ചിഴയും പോലെയാണ് വാഹന യാത്ര. മാഞ്ചേരിക്കുഴി പാലവും ബ്രഹ്മപുരം പാലവും കടന്നെത്തുന്ന വാഹനങ്ങൾ ഇടച്ചിറ, തെങ്ങോട് മേഖലയിലെ പല റോഡുകളും കുരുക്കിലാക്കുന്നു. വീതി കുറവും റോഡുകളുടെ ദുരവസ്ഥയുമാണ് കുരുക്കിനു പ്രധാന കാരണം. പൊലീസോ ട്രാഫിക് വാർഡൻമാരോ രംഗത്തില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇൻഫോപാർക്ക്, സ്മാർട്സിറ്റി, പ്രത്യേക സാമ്പത്തിക മേഖല, ജില്ലാ ഭരണകേന്ദ്രം തുടങ്ങിയ ഇടങ്ങളിൽ മാത്രം അൻപതിനായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും രാവിലെ എത്തേണ്ടവരാണ്. 

ഇടച്ചിറയിലേക്ക് പൊതു ഗതാഗത സൗകര്യം കുറവായതിനാൽ ഭൂരിഭാഗവും സ്വന്തം വാഹനവുമായാണ് റോഡിലിറങ്ങുന്നത്. ഇതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടവർ പതിവിലും നേരത്തെ ഇറങ്ങേണ്ട ഗതികേടിലാണ്. അതേസമയം ഐടി മേഖലയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. രാത്രി അപ്രഖ്യാപിത ലോഡ്ഷെഡിങ്ങാണ് വലയ്ക്കുന്നത്. ഇടച്ചിറ, തെങ്ങോട്, ഒറ്റിക്കാലി, സ്മാർട്സിറ്റി പുനരധിവാസ പ്രദേശം എന്നിവിടങ്ങളിലാണ് മൂന്നു ദിവസമായി നിരന്തരം വൈദ്യുതി മുടങ്ങുന്നത്. പ്രദേശവാസികൾ നട്ടം തിരിയുന്നു.