ബാന്‍ഡ് മേള മത്സരത്തിൽ ടീം ലീഡറായി നവ്യ നായരുടെ മകന് സായ് കൃഷ്ണ
കാലടി ∙ സിബിഎസ്ഇ ബാന്‍ഡ് മേള മത്സരം പ്രതീക്ഷിച്ചപോലെ ആവേശമുയര്ത്തിയപ്പോള് കലോത്സവത്തിന്റെ ഉദ്ഘാടക കൂടിയായിരുന്ന സിനിമാതാരവും നര്‍ത്തകിയുമായ നവ്യ നായരുടെ മകന് സായ് കൃഷ്ണ ഒരു ബാന്‍ഡ് ടീമിന്റെ ലീഡറായെത്തിയത് കൗതുകമായി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന്റെ 21 പേരുള്ള ബാന്‍ഡ് ടീമിന്റെ ലീഡറായാണ് ഏഴാം ക്ലാസുകാരനായ സായ് എത്തിയത്. ഉദ്ഘാടനത്തിനെത്തിയ നവ്യക്ക് മകന്റെ ബാന്‍ഡ് പ്രകടനം കാണാന്‍ കഴിഞ്ഞില്ലെങ്കിലും മത്സരത്തിനു മുന്‍പ് അധ്യാപികയുടെ ഫോണിലേക്കു വിളിച്ചു ആശംസകള്‍ നേര്‍ന്നു.

ഓസ്കര് നേടിയ നാട്ടു നാട്ടു ഉള്‍പ്പടെ അഞ്ചു ഗാനങ്ങളാണ് സായിയും സംഘവും അവതരിപ്പിച്ചത്. ജോണി മാസ്റ്ററാണ് പരിശീലകന്. നേരത്തെ കൊച്ചി കപ്പല്‍ശാല നടത്തിയ ബാന്‍ഡ് മത്സരത്തില്‍ സായിയും സംഘവും ഒന്നാം സ്ഥാനം നേടിയിരുന്നു. ഭരതനാട്യം പരിശീലിക്കുന്ന സായിയുടെ ഗുരു അമ്മ നവ്യ തന്നെ. നവ്യയുടെ പടമുകളിലുള്ള മാതംഗി നൃത്ത വിദ്യാലയത്തിലാണ് പരിശീലനം. പിതാവ് സന്തോഷ് മുംബൈയിലാണ്.