കലയുടെ കാലടിയൊച്ചകൾ; സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു കാലടിയിൽ തുടക്കം
കാലടി∙ കലയുടെ സൂര്യപ്രഭയിൽ തിളങ്ങി അദ്വൈതം പിറന്ന നാട്. പതിനഞ്ചാമതു സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു കാലടി ശ്രീശാരദ വിദ്യാലയത്തിൽ തുടക്കം. നടി നവ്യ നായർ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വർഷത്തെ പ്രതിനിധീകരിച്ചു വേദിയിൽ സ്ഥാപിച്ച 15 ഹരിതദീപങ്ങൾ ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദിന്റെ നേതൃത്വത്തിൽ

കാലടി∙ കലയുടെ സൂര്യപ്രഭയിൽ തിളങ്ങി അദ്വൈതം പിറന്ന നാട്. പതിനഞ്ചാമതു സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു കാലടി ശ്രീശാരദ വിദ്യാലയത്തിൽ തുടക്കം. നടി നവ്യ നായർ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വർഷത്തെ പ്രതിനിധീകരിച്ചു വേദിയിൽ സ്ഥാപിച്ച 15 ഹരിതദീപങ്ങൾ ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദിന്റെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾ ചേർന്നു തെളിച്ചു.
ആദ്യ ദിനം കൊച്ചി മെട്രോ സഹോദയ സോൺ 88 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. 82 പോയിന്റുകളോടെ പാലക്കാട് രണ്ടാം സ്ഥാനത്തും ആലപ്പുഴ സഹോദയ 76 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂളുകളിൽ ശ്രീനാരായണ പബ്ലിക് സ്‌കൂൾ വടക്കേവിള 30 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ (26 പോയിന്റ്), കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ (25), കോട്ടയം ഇല്ലിക്കൽ എക്‌സൽസിയർ ഇഎം സ്‌കൂൾ (23) എന്നിവയാണു തൊട്ടു പിന്നിൽ.
ആദ്യ ദിനം വിവിധ കാറ്റഗറികളിലായി 52 ഇനങ്ങളിലെ മത്സരങ്ങളാണു പൂർത്തിയായത്. എന്നാൽ, ഏതാനും ഇനങ്ങളിലെ ഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അപ്പീലുകളുടെ ആധിക്യം മൂലമാണു ഫലം വൈകുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സിബിഎസ്ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷനായി. സിബിഎസ്ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്,
സിയാൽ എംഡി എസ്. സുഹാസ്, കലോത്സവ ജനറൽ കൺവീനർ ഡോ. ദീപ ചന്ദ്രൻ, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് ഭാരവാഹികളായ ഫാ. സിജൻ പോൾ ഊന്നിക്കൽ, ജോജി പോൾ, ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. പതിനായിരത്തോളം പ്രതിഭകളാണു വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം നടി രജീഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി അധ്യക്ഷത വഹിക്കും.