സിബിഎസ്ഇ സംസ്ഥാന കലോത്സവം: ജേതാക്കളായി തൃശ്ശൂരും സില്വര് ഹില്സും
കാലടി∙ ശ്രീശാരദ വിദ്യാലയത്തിൽ സംസ്ഥാന സിബിഎസ്ഇ കലോത്സവം രണ്ടാം ദിനം അവസാനിക്കുമ്പോൾ 679 പോയിന്റുമായി തൃശൂർ സഹോദയ മുൻപിൽ. ആദ്യ ദിനത്തിൽ മുൻപിലായിരുന്ന കൊച്ചി മെട്രോ സഹോദയയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു തൃശൂരിന്റെ കുതിപ്പ്. ആദ്യ ദിനം പോയിന്റ് നിലയിൽ ഏറെ പിന്നിലായിരുന്നു തൃശൂർ. രണ്ടാം
കാലടി∙ ശ്രീശാരദ വിദ്യാലയത്തിൽ സംസ്ഥാന സിബിഎസ്ഇ കലോത്സവം രണ്ടാം ദിനം അവസാനിക്കുമ്പോൾ 679 പോയിന്റുമായി തൃശൂർ സഹോദയ മുൻപിൽ. ആദ്യ ദിനത്തിൽ മുൻപിലായിരുന്ന കൊച്ചി മെട്രോ സഹോദയയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു തൃശൂരിന്റെ കുതിപ്പ്. ആദ്യ ദിനം പോയിന്റ് നിലയിൽ ഏറെ പിന്നിലായിരുന്നു തൃശൂർ. രണ്ടാം
കാലടി∙ ശ്രീശാരദ വിദ്യാലയത്തിൽ സംസ്ഥാന സിബിഎസ്ഇ കലോത്സവം രണ്ടാം ദിനം അവസാനിക്കുമ്പോൾ 679 പോയിന്റുമായി തൃശൂർ സഹോദയ മുൻപിൽ. ആദ്യ ദിനത്തിൽ മുൻപിലായിരുന്ന കൊച്ചി മെട്രോ സഹോദയയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു തൃശൂരിന്റെ കുതിപ്പ്. ആദ്യ ദിനം പോയിന്റ് നിലയിൽ ഏറെ പിന്നിലായിരുന്നു തൃശൂർ. രണ്ടാം
കാലടി ∙ ആട്ടവും പാട്ടുമായി മൂന്നു നാൾ ആഘോഷത്തിന്റെ വിസ്മയച്ചെപ്പു തുറന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് സമാപനം. 1666 പോയിന്റ് നേടി തൃശൂർ സഹോദയ വീണ്ടും വിജയകിരീടം ചൂടി. സ്കൂൾ തലത്തിൽ 288 പോയിന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ജേതാക്കൾ. 1588 പോയിന്റുകളോടെ മലബാർ സഹോദയ രണ്ടാമതെത്തി. 1493 പോയിന്റ് നേടി കൊച്ചി മെട്രോ സഹോദയയാണു മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ (170) രണ്ടാം സ്ഥാനവും തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ (96) മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനത്തെത്തിയ സ്കൂളുകൾ മലയാള മനോരമ എവർറോളിങ് ട്രോഫി ഏറ്റുവാങ്ങി. 140 ഇനങ്ങളിലായി 726 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മത്സരിക്കാനെത്തി.
ശ്രീ ശാരദ വിദ്യാലയയിലെ പി.വത്സല വേദിയിൽ നടന്ന സമാപന ചടങ്ങ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. കേരള സഹോദയ കൂട്ടായ്മ അധ്യക്ഷൻ ഫാ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. നടി രജീഷ വിജയൻ മുഖ്യാതിഥിയായി. സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ അധ്യക്ഷൻ ടി.പി.എം. ഇബ്രാഹിം ഖാൻ, സംസ്ഥാന കലോത്സവ കമ്മിറ്റി കൺവീനർ ഡോ.ദീപ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പാടി നേടി വിശ്വജ്യോതി
ഓൺ എ ഡാർക് ഡിസർട്ട് ഹൈവേ... സദസ്സിനെ ത്രസിപ്പിച്ച് ഈഗിൾസിന്റെ ഹോട്ടൽ കലിഫോർണിയ ഗാനത്തിലെ വരികൾ ഒഴുകിയിറങ്ങി. വേദിയിൽ പാശ്ചാത്യശീലുകളുടെ ചടുലതയിൽ എല്ലാം മറന്നു തകർക്കുകയാണ് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ടീം. ആ പ്രകടനത്തിന്റെ മികവിൽ കോമൺ വിഭാഗം പാശ്ചാചാത്യ സംഗീതത്തിൽ ഒന്നാം
സ്ഥാനം നേടുകയും ചെയ്തു അവർ. കഴിഞ്ഞ വർഷം എ ഗ്രേഡ് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന ടീമിന് ഇതൊരു മധുരപ്രതികാരം. ലിസൺ ടു ദ് മ്യൂസിക്, സൗണ്ട് ഓഫ് സൈലൻസ് എന്നിവയാണു ടീം പാടിയ മറ്റു ഗാനങ്ങൾ. പി.എസ്. ബാലമുരളി (കീബോർഡ്), ജേക്കബ് സെബാസ്റ്റ്യൻ (ഡ്രംസ്), എ. റെയ്ഹാൻ (ഗിറ്റാർ), ലിയാന ആൻ, എയ്ബൽ ജോബി, എമ മറിയം (വോക്കൽ), തേജസ് തറയിൽ (ബേസ് ഗിറ്റാർ) എന്നിവരാണു ടീം അംഗങ്ങൾ.
കഥയിൽ അമ്മയുടെ ദുഃഖങ്ങൾ
നിഴലുപോലെ മകനെ പിന്തുടരുന്ന അമ്മയുടെ കഥയെഴുതി കാറ്റഗറി മൂന്നിൽ ഒന്നാമതെത്തി വി. നന്ദകൃഷ്ണൻ. തിരുവാണിയൂർ റിഫൈനറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പൊള്ളി വികൃതമായ മുഖവുമായി മകനിൽനിന്ന് അകന്നു നിൽക്കേണ്ടിവരുന്ന അമ്മയുടെ സങ്കടങ്ങളാണ് നന്ദകൃഷ്ണന്റെ കഥയിൽ. എം.ടി. വാസുദേവൻ നായരാണ് നന്ദകൃഷ്ണന്റെ ഇഷ്ട എഴുത്തുകാരൻ. കവി കൂടിയായ അച്ഛൻ എം. വരുൺ ആണ് വായിക്കാൻ പുസ്തകങ്ങൾ നിർദേശിക്കാറ്. കഥാരചനയ്ക്കു പുറമേ, തത്സമയ പ്രസംഗത്തിനും നന്ദകൃഷ്ണൻ ഇത്തവണ മത്സരിച്ചു.
‘ചിലങ്ക’യിൽ തിരക്ക്
യുവജനോത്സവ നഗരിയിൽ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ ഒരുക്കിയ മലയാള മനോരമ സ്റ്റാൾ ‘ചിലങ്ക’യിൽ വൻ തിരക്ക്. സന്ദർശകർക്കു നൽകുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഓരോ മണിക്കൂർ ഇടവിട്ടു നറുക്കെടുത്തു തത്സമയം സമ്മാനം നൽകുന്നുണ്ട്. സെൽഫി ബൂത്ത്, ഫോട്ടോ പോയിന്റ് മത്സരങ്ങളും വിദ്യാർഥികൾക്ക് ആവേശമായി.
എ ഗ്രേഡിനോടാണ് എനിക്കിഷ്ടം...
ഇംഗ്ലിഷ് പദ്യപാരായണത്തിലാണ് അതിഥിക്ക് ഒന്നാം സ്ഥാനം. പക്ഷേ, അൽപംകൂടി ഇഷ്ടക്കൂടുതൽ കുച്ചിപ്പുടിയിലും സംഘനൃത്തത്തിലും കിട്ടിയ എ ഗ്രേഡിനോട്. അമ്മയ്ക്കൊപ്പം പഠിക്കുന്ന നൃത്തത്തിനു മധുരം അൽപം കൂടില്ലേ എന്നാണ് അതിഥി ചോദിക്കുന്നത്. കാറ്റഗറി 3 നാടോടി നൃത്തത്തിൽ ഉൾപ്പെടെ നാലിനങ്ങളിൽ മത്സരിച്ചു പാലക്കാട്
ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എ.അതിഥി. എട്ടു വർഷം മുൻപ് അതിഥി നൃത്തം പഠിക്കാൻ പോയിത്തുടങ്ങിയപ്പോഴാണ്, കുട്ടിക്കാലത്ത് സഫലമാകാതെ പോയ ആഗ്രഹം അമ്മ പ്രിയ പൊടിതട്ടിയെടുത്തത്. അങ്ങനെ ഇരുവരും ഒന്നിച്ചായി നൃത്തപഠനം. ഒന്നിച്ച് അരങ്ങേറ്റം നടത്തി. പി.കെ.ധനൂപ്, കലാമണ്ഡലം അമ്പിളി എന്നിവരാണ് അതിഥിയെയും അമ്മയെയും നൃത്തം പരിശീലിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം പങ്കിട്ട് രണ്ട് മിടുക്കികൾ
കാറ്റഗറി ഒന്ന് നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് രണ്ടു മിടുക്കികൾ. അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ കല്യാണി രൂപേഷും, പാലാ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിലെ എം.എച്ച്. ലക്ഷ്മികയുമാണ് ഒന്നാമതെത്തിയത്. അങ്കമാലി കരിയാട് രൂപേഷ്- ഇനു ദമ്പതികളുടെ മകളായ കല്യാണി നാലാം ക്ലാസിലാണ് പഠിക്കുന്നത്. ക്ലാസിക്കൽ നൃത്തം പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കലോത്സവത്തിൽ നാടോടിനൃത്തത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ഗുരു ചിത്രയുടെ വീട്ടിൽ രണ്ടാഴ്ച താമസിച്ചാണു മത്സരത്തിനുള്ള നൃത്തം ലക്ഷ്മിക പഠിച്ചെടുത്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിക പാലാ മുടക്കുഴ ഹരീഷ്കുമാറിന്റെയും രാജലക്ഷ്മിയുടെയും മകളാണ്. ഈ വർഷം ഭരതനാട്യത്തിൽ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്.
വിധികർത്താവായി നടി ഗീതി സംഗീത
ആദ്യമായി വിധികർത്താവിന്റെ റോളിൽ നടി ഗീതി സംഗീത. ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടയിൽ നിന്നാണു നടി കാലടി സിബിഎസ്ഇ കലോത്സവത്തിൽ കോമൺ കാറ്റഗറി ഇംഗ്ലിഷ് സ്കിറ്റ് മത്സരത്തിനു ജഡ്ജായെത്തിയത്. അറുപതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച സംഗീത ഉടൻ ചിത്രീകരണമാരംഭിക്കുന്ന അമൽനീരദ് ചിത്രത്തിന്റെ തയാറെടുപ്പിലാണ്. കുട്ടികളുടെ വളരെ മികച്ച പ്രകടനങ്ങൾക്കാണു കലോത്സവം വേദിയൊരുക്കിയതെന്നു സംഗീത പറഞ്ഞു.