സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവം: പൊലിമ കൂട്ടിയ സംഘാടന മികവ്
കാലടി ∙ ആട്ടവും പാട്ടുമായി മൂന്നു നാൾ ആഘോഷത്തിന്റെ വിസ്മയച്ചെപ്പു തുറന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് സമാപനം. 1666 പോയിന്റ് നേടി തൃശൂർ സഹോദയ വീണ്ടും വിജയകിരീടം ചൂടി. സ്കൂൾ തലത്തിൽ 288 പോയിന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ജേതാക്കൾ. 1588 പോയിന്റുകളോടെ മലബാർ സഹോദയ
കാലടി ∙ ആട്ടവും പാട്ടുമായി മൂന്നു നാൾ ആഘോഷത്തിന്റെ വിസ്മയച്ചെപ്പു തുറന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് സമാപനം. 1666 പോയിന്റ് നേടി തൃശൂർ സഹോദയ വീണ്ടും വിജയകിരീടം ചൂടി. സ്കൂൾ തലത്തിൽ 288 പോയിന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ജേതാക്കൾ. 1588 പോയിന്റുകളോടെ മലബാർ സഹോദയ
കാലടി ∙ ആട്ടവും പാട്ടുമായി മൂന്നു നാൾ ആഘോഷത്തിന്റെ വിസ്മയച്ചെപ്പു തുറന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് സമാപനം. 1666 പോയിന്റ് നേടി തൃശൂർ സഹോദയ വീണ്ടും വിജയകിരീടം ചൂടി. സ്കൂൾ തലത്തിൽ 288 പോയിന്റുകളോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളാണ് ജേതാക്കൾ. 1588 പോയിന്റുകളോടെ മലബാർ സഹോദയ
കാലടി∙ കലോത്സവം കഴിഞ്ഞു മടങ്ങിയ മത്സരാർഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ സമ്മതിച്ചത് ഒരേയൊരു കാര്യം. സംഘാടനം കലക്കി. കാലടി ശ്രീശാരദ വിദ്യാലയയിൽ നടന്ന പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന്റെ പൊലിമ കൂട്ടുന്നതായിരുന്നു സംഘാടനത്തിലെ മികവ്. 3 ദിവസം 140 ഇനങ്ങളിൽ പതിനായിരത്തോളം വിദ്യാർഥികളാണ് മത്സരിച്ചത്.
30 വേദികളിൽ മത്സരങ്ങൾ നടന്നു. ആദിശങ്കര ട്രസ്റ്റിനു കീഴിലുള്ള ശ്രീശാരദ വിദ്യാലയയുടെ സഹോദര സ്ഥാപനങ്ങളായ ആദിശങ്കര എൻജിനീയറിങ് കോളജ്, ആദിശങ്കര ട്രെയ്നിങ് കോളജ് , ശ്രീ ശങ്കര കോളജ് എന്നിവ സമീപം തന്നെ ഉള്ളതിനാൽ എല്ലായിടത്തും വേദികൾ ഒരുക്കാൻ കഴിഞ്ഞത് ഏറെ സൗകര്യപ്രദമായി. മത്സരാർഥികൾക്ക് വേദികൾ അന്വേഷിച്ച് ഓടേണ്ടി വന്നില്ല. മത്സരങ്ങൾ കൃത്യസമയത്ത് നടത്താനും കഴിഞ്ഞു. നാലിടത്തായി വിപുലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. ദൂരെ ജില്ലകളിൽ നിന്ന് എത്തിയ താമസസൗകര്യം ലഭിക്കാത്തവർക്ക് ശ്രീശാരദ സ്കൂളിൽ തന്നെ സംവിധാനം ഒരുക്കി. ഇരുനൂറോളം വിധികർത്താക്കളാണ് എത്തിയത്.
ഇവർക്കും സ്കൂളിൽ താമസസൗകര്യം നൽകി. അപ്പീലുകൾ അതിവേഗം തീർപ്പാക്കിയതിനാൽ ഫലപ്രഖ്യാപനങ്ങളും ഏറെ വൈകിയില്ല. എൽകെജി മുതൽ ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ 4 വിഭാഗങ്ങളുള്ള ഇന്ത്യയിലെ ഏക സ്കൂളായ ശ്രീ ശാരദ വിദ്യാലയയിൽ കലോത്സവ ദിവസങ്ങളിലും ഇവർ സജീവമായിരുന്നു. ഒരു ഡോക്ടറും 2 നഴ്സുമാരും അടങ്ങിയ ടീം മുഴുവൻ സമയവും പ്രവർത്തിച്ചു. സ്കൂളിന് സ്വന്തമായി ആംബുലൻസ് ഉള്ളതിനാൽ ചികിത്സ വേണ്ട വരെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞു.
കലോത്സവം അക്ഷരാർഥത്തിൽ വിദ്യാർഥികളുടെ ഉത്സവമാക്കി മാറ്റാൻ കഴിഞ്ഞെന്നും അടുത്ത വർഷം കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേരള സിബിഎസ്ഇ അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ പറഞ്ഞു. സൈനിക് സ്കൂളായി ഉയർത്തപ്പെട്ട ശ്രീ ശാരദ സ്കൂളിന് സംസ്ഥാന കലോത്സവം മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞത് വലിയ മുതൽക്കൂട്ടാണെന്ന് ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദും ശ്രീശാരദ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രനും പറഞ്ഞു.
ശ്രദ്ധാകേന്ദ്രമായി മനോരമ സ്റ്റാൾ
കാലടി∙ യുവജനോത്സവ നഗരിയിൽ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ മലയാള മനോരമ നടത്തിയ സ്റ്റാൾ ശ്രദ്ധാകേന്ദ്രമായി. സ്റ്റാളിൽ 3 ദിവസവും ക്വിസ്, ഫോട്ടോ ബൂത്ത് മത്സരങ്ങൾ നടത്തി. വിജയികളായ 250 വിദ്യാർഥികൾക്ക് സമ്മാനം നൽകി. ഓരോ മണിക്കൂർ ഇടവിട്ട് സ്റ്റാളിൽ നറുക്കെടുപ്പ് ഉണ്ടായിരുന്നു. 3 ദിവസവും വൻതിരക്കായിരുന്നു.
ഗുരുവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ആനന്ദ്; വയലിനിലും പുല്ലാങ്കുഴലിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം
കാലടി∙ ഉള്ളിൽ വിതുമ്പൽ അടക്കി ആനന്ദ് വയലിനിൽ ബിലഹരി രാഗത്തിൽ ദൊരഗുണാ...വായിച്ചു നിർത്തി. ഗുരു ബി.ശശികുമാറിന് ശിഷ്യന്റെ ശ്രദ്ധാഞ്ജലി. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ പകർന്ന വയലിൻ പാഠമാണ് കലോത്സവ വേദിയിൽ ആനന്ദ് ഭൈരവ് ശർമ വായിച്ചത്. രണ്ടാം ദിനം കാറ്റഗറി 4ൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ലഭിച്ച വിവരം ഗുരുവിനെ വിളിച്ചു പറയുമ്പോൾ ആനന്ദ് കരുതിയില്ല ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം യാത്രയാകുമെന്ന്.
ഇനിയൊരിക്കലും കാണില്ലെന്ന്. അദ്ദേഹം തന്നെ പരിശീലിപ്പിച്ച പന്ദുവരാളി രാഗത്തിലെ ‘ശിവാനന്ദ..’ പാടിയാണ് ആനന്ദ് ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയത്. മരണവിവരം അറിഞ്ഞ് ശനിയാഴ്ച രാത്രി തന്നെ ആനന്ദ് അമ്മയ്ക്കും അച്ഛനുമൊപ്പം തിരുവനന്തപുരത്തേക്ക് പോയി. ഗുരുവിനെ ഭൗതികശരീരം അവസാനമായൊന്നു കാണാൻ. ഇന്നലെ രാവിലെ തിരിച്ചു കാലടിയിൽ എത്തിയാണ് വയലിനിലും പുല്ലാങ്കുഴലിലും മത്സരിച്ചത്.
രണ്ടിലും ഒന്നാമതെത്തുകയും ചെയ്തു. വിഷ്ണുപദത്തിലേക്കു യാത്രയായ ഗുരുവിന്റെ അനുഗ്രഹത്താലാണ് ഇത്തവണയും മൂന്നിനത്തിലും തനിക്ക് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് നിറകണ്ണുകളോടെ പറയുന്നു ആനന്ദ്. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാന കലോത്സവത്തിൽ മൂന്നിനങ്ങളിലും ഒന്നാമതാണ് ആനന്ദ്.
ഒട്ടേറെ പ്രശസ്തരുടെ ഗുരുവായ ബി.ശശികുമാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യൻ കൂടിയാണ് ആനന്ദ്. ശശികുമാറിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ശ്രുതി ഭേദ കൃതി വയലിനിൽ യാഥാർഥ്യമാക്കിയതും ആനന്ദ് ആണ്. ആനന്ദിന്റെ അമ്മയും ഗായികയുമായ ആശയും ശശികുമാറിന്റെ ശിഷ്യയാണ്. മൃദംഗവിദ്വാൻ തൃക്കോയിക്കൽ വടക്കേ ഇല്ലത്ത് പ്രവീൺ ശർമയാണ് അച്ഛൻ. കൊല്ലം പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഉജ്വല ബാല്യം പുരസ്കാരം ആനന്ദിനായിരുന്നു.