എറണാകുളം ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പെരുമ്പാവൂർ ∙ ആലുവ-മൂന്നാർ റോഡിൽ പോഞ്ഞാശേരി ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ നിർമാണം പൂർത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ ഓഫിസർ നിയമനം:കൂടിക്കാഴ്ച ഡിസംബർ 4ന് പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫിസർമാരെ

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പെരുമ്പാവൂർ ∙ ആലുവ-മൂന്നാർ റോഡിൽ പോഞ്ഞാശേരി ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ നിർമാണം പൂർത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മെഡിക്കൽ ഓഫിസർ നിയമനം: കൂടിക്കാഴ്ച ഡിസംബർ 4ന്
പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫിസർമാരെ നിയമിക്കാനായി കൂടിക്കാഴ്ച ഡിസംബർ 4ന് 11ന് നടക്കും. എംബിബിഎസും കേരള മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണു യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ആധാർ കാർഡും കൊണ്ടുവരണമെന്നു സൂപ്രണ്ട് അറിയിച്ചു.
സൗജന്യ വർക്‌ഷോപ്
പറവൂർ ∙ ടാലി സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ടാക്സ് വർക്കുകൾ ചെയ്യാൻ ഗൈഡ്‌ലൈൻ ഇന്നോവേറ്റീസ് സൊല്യൂഷൻസ് നടത്തുന്ന സൗജന്യ വർക്‌ഷോപ്പിന് റജിസ്ട്രേഷൻ തുടങ്ങി. 86060 78001
പ്രീമിയം അടയ്ക്കണം
പറവൂർ ∙ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് ചട്ടങ്ങളിൽ ഭേദഗതികൾ 2022 ഒക്ടോബർ 11 മുതൽ പ്രാബല്യത്തിലായതിനാൽ ഈ തീയതിക്ക് ശേഷം പഴയ നിരക്കിൽ പ്രീമിയം അടച്ച വായ്പകളിൽ പുതുക്കിയ നിരക്കിലുള്ള റിസ്ക് ഫണ്ട് പ്രീമിയം തുക വായ്പക്കാരൻ ഡിസംബർ 9നകം അടയ്ക്കണം. പുതുക്കിയ പ്രീമിയം അടച്ചാൽ മാത്രമേ റിസ്ക് ഫണ്ട് ആനൂകൂല്യം ലഭിക്കുകയുള്ളൂ എന്നു സെക്രട്ടറി അറിയിച്ചു