നെടുമ്പാശേരി ∙ ചെങ്ങമനാട്–മാള റോഡിന്റെ പാർശ്വങ്ങൾ ഇടിയുന്നത് നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരു ചക്ര വാഹനങ്ങളടക്കം ഒട്ടേറെപ്പേർ റോഡിലെ ഈ കെണിയിൽപെടുന്നുണ്ട്. അത്താണി–പറവൂർ റോഡിൽ ചെങ്ങമനാട് കവലയിൽ നിന്ന് തിരിഞ്ഞാണ് മാളയിലേക്കു പോകുന്നത്. അടുത്തിടെ ബിഎംബിസി നിലവാരത്തിൽ നിർമിച്ചതാണ് ഈ റോഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ ചെങ്ങമനാട്–മാള റോഡിന്റെ പാർശ്വങ്ങൾ ഇടിയുന്നത് നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നു.  ഇരു ചക്ര വാഹനങ്ങളടക്കം ഒട്ടേറെപ്പേർ റോഡിലെ ഈ കെണിയിൽപെടുന്നുണ്ട്. അത്താണി–പറവൂർ റോഡിൽ ചെങ്ങമനാട് കവലയിൽ നിന്ന് തിരിഞ്ഞാണ് മാളയിലേക്കു പോകുന്നത്. അടുത്തിടെ ബിഎംബിസി നിലവാരത്തിൽ നിർമിച്ചതാണ് ഈ റോഡ്. ചെങ്ങമനാട് കവലയിൽ നിന്ന് അമ്പല പരിസരം വരെ റോഡിന് കുത്തനെയുള്ള ഇറക്കമാണ്. മഴവെള്ളം കുത്തിയൊലിച്ച് അടിയിലെ മണ്ണ് ഇളകിയാണ് റോഡിന്റെ പാർശ്വങ്ങൾ തകരുന്നത്. 

റോഡ് നിർമിച്ചപ്പോൾ തന്നെ പാർശ്വ ഭാഗങ്ങളും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയോ അവിടെ വെള്ളമൊഴുകിപ്പോകാൻ കാനകൾ പോലെയുള്ള സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യണമായിരുന്നു. ഇത് ചെയ്യാതിരുന്നതിനെ തുടർന്നാണ് വെള്ളം കുത്തിയൊലിച്ച് റോഡിന്റെ ഭാഗങ്ങൾ നശിച്ചത്.കുത്തനെയുള്ള ഇറക്കത്തിനു പുറമേ ഇവിടെ തുടർച്ചയായി കൊടുംവളവുകളുമുണ്ട്.

ADVERTISEMENT

വാഹനങ്ങൾ റോഡരികിലേക്കു ചേർത്താൽ കുഴിയിൽ വീഴും .റോഡിന് വീതി കുറവായതിനാൽ 2 വലിയ വാഹനങ്ങളാണെങ്കിൽ കുഴിയിൽ  ഇറക്കാതെ നിവൃത്തിയില്ല.  നിർമാണം പൂർത്തിയായി ഏറെ കഴിയും മുൻപേ റോഡ് തകർന്നതിൽ നാട്ടുകാർ അമർഷത്തിലാണ്. ഒട്ടേറെപ്പേർ കുഴികളിൽ വീണ് അപകടമുണ്ടാകുന്നുണ്ട്. അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT