കൊച്ചി∙ നഗരത്തിന് ഇനി നൃത്താസ്വാദനത്തിന്റെ നാളുകൾ. ഒരാഴ്ച വ്യത്യസ്തയിടങ്ങളിലായി നടക്കുന്ന നൃത്തവിരുന്നിൽ കലാരംഗത്തെ പ്രഗല്ഭർ അരങ്ങിലെത്തും. ഇടപ്പള്ളി നൃത്താസ്വാദക സദസ്സിന്റെയും ധരണി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെയും നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ നൃത്തപരിപാടികളാണ് വരും ആഴ്ച നഗരത്തിൽ അരങ്ങേറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഗരത്തിന് ഇനി നൃത്താസ്വാദനത്തിന്റെ നാളുകൾ. ഒരാഴ്ച വ്യത്യസ്തയിടങ്ങളിലായി നടക്കുന്ന നൃത്തവിരുന്നിൽ കലാരംഗത്തെ പ്രഗല്ഭർ അരങ്ങിലെത്തും. ഇടപ്പള്ളി നൃത്താസ്വാദക സദസ്സിന്റെയും ധരണി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെയും നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ നൃത്തപരിപാടികളാണ് വരും ആഴ്ച നഗരത്തിൽ അരങ്ങേറുന്നത്. ഇടപ്പള്ളി നൃത്താസ്വാദക സദസ്സ് സംഘടിപ്പിക്കുന്ന നൃത്തോത്സവത്തിനു ഡോ. രാജശ്രീ വാരിയരുടെ നേതൃത്വത്തിൽ നടക്കുന്ന ഭരതനാട്യം ശിൽപശാലയോടെ തുടക്കമായി. ദ്വിദിന സെമിനാർ ഇന്നു സമാപിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നാളെ മുതൽ 7 വരെ വൈകിട്ട് നടക്കുന്ന നൃത്തോത്സവത്തിൽ പ്രഗത്ഭരായ കലാകാരൻമാർ അരങ്ങിലെത്തും.

നാളെ വൈകിട്ട് 5.30ന് നർത്തകിയും നടിയുമായ ശ്രുതി ജയൻ ഉദ്ഘാടനം ചെയ്യും. തുടർന്നു വി.പി.മൻസിയയുടെ ഭരതനാട്യ കച്ചേരി അരങ്ങേറും. 2ന് കലാമണ്ഡലം അശ്വതി ശങ്കർലാലിന്റെ മോഹിനിയാട്ടം, 3ന് ജനക്‌രാജ്, മീനാക്ഷി രവീന്ദ്രൻ എന്നിവരുടെ ഭരതനാട്യം, 4ന് ലളിത ചന്ദ്രമൂർത്തി അവതരിപ്പിക്കുന്ന ഒഡീസ്സി നൃത്തം, 5ന് കലാമണ്ഡലം സംഗീത പ്രസാദിന്റെ മോഹിനിയാട്ടം, 6ന് ദീപക് കർത്ത അവതരിപ്പിക്കുന്ന കഥക്, 7ന് ഗീത പത്മകുമാർ, രചന നാരായണൻകുട്ടി, അഞ്ജന ആനന്ദ്, ആഷ്ബിൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കുച്ചിപ്പുഡി നൃത്തനാടകം ‘ശ്രീകൃഷ്ണ പാരിജാതം’ എന്നിവ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ആറിന് ആണ് പരിപാടി. വിവിധ കലാകാരൻമാരെ ആദരിക്കും. ‘ധരണി കലോത്സവ്’ നാളെ മുതൽ 5 വരെ ധരണിയുടെ സതി കമല ഹാളിൽ നടക്കും.

ADVERTISEMENT

നാളെ വൈകിട്ട് 6ന് ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.30ന് ഹരിണി ജീവിതയുടെ ഭരതനാട്യം, 2ന് വൈകിട്ട് 6.30ന് കാവാലം ശ്രീകുമാർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 3ന് വൈകിട്ട് 6.15ന് പല്ലവി കൃഷ്ണന്റെ ഭരതനാട്യം, 7.30ന് വിരാജ, ശ്യാംജിത് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം, 4ന് വൈകിട്ട് 6.30ന് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി, 5ന് വൈകിട്ട് 6ന് നടക്കുന്ന സമാപന പരിപാടി മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സ്മിത രാജന്റെ മോഹിനിയാട്ടത്തോടെ ധരണി കലോത്സവം സമാപിക്കും. പ്രവേശനം പാസ് മുഖേന. 8330843140.