ലക്ഷ്മീനാരായണ ടെംപിൾ റോഡിലെ റെയിൽവേ ഗേറ്റിൽ ഇരട്ടപ്പൂട്ട്
കുമ്പളം ∙ ലക്ഷ്മീനാരായണ ടെംപിൾ റോഡിലെ റെയിൽവേ ഗേറ്റിൽ കാൽനട പോലും പറ്റാത്ത വിധം സ്ഥാപിച്ച ചങ്ങലപ്പൂട്ട് ദുരിതമായി. വന്ദേഭാരത് പോകുന്ന സമയത്ത് ആളുകൾ ട്രാക്ക് കുറുകെ കടക്കുന്നതും കാൽനട യാത്രികർക്കായുള്ള ഭാഗത്തിലൂടെ അനധികൃതമായി ട്രാക്കിൽ കടക്കുന്ന സൈക്കിൾ യാത്രികരെ ഒഴിവാക്കുന്നതിനുമാണെന്നാണ് റെയിൽവേ

കുമ്പളം ∙ ലക്ഷ്മീനാരായണ ടെംപിൾ റോഡിലെ റെയിൽവേ ഗേറ്റിൽ കാൽനട പോലും പറ്റാത്ത വിധം സ്ഥാപിച്ച ചങ്ങലപ്പൂട്ട് ദുരിതമായി. വന്ദേഭാരത് പോകുന്ന സമയത്ത് ആളുകൾ ട്രാക്ക് കുറുകെ കടക്കുന്നതും കാൽനട യാത്രികർക്കായുള്ള ഭാഗത്തിലൂടെ അനധികൃതമായി ട്രാക്കിൽ കടക്കുന്ന സൈക്കിൾ യാത്രികരെ ഒഴിവാക്കുന്നതിനുമാണെന്നാണ് റെയിൽവേ സുരക്ഷാ വിഭാഗം പറയുന്നത്.
എന്നാൽ ഒരിടത്തും ഗേറ്റ് ഇത്തരത്തിൽ കെട്ടി അടച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഹൈവേയിലേക്കുള്ള കുമ്പളത്തെ പ്രധാന റോഡാണിത്. ഗേറ്റ് അടച്ചിട്ടിരുക്കുമ്പോഴും കാൽനടയാത്രികർക്കായി ചെറിയ ഭാഗം ഒഴിച്ചിടാറുണ്ട്. ഈ സൗകര്യം എടുത്തുകളഞ്ഞാണ് കുമ്പളത്ത് ചങ്ങലപ്പൂട്ട്.
തിരക്കിട്ടു ജോലിക്കു പോകുന്നവർ 20 മിനിറ്റിലേറെ ഗേറ്റിൽ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. രാത്രി ജോലികഴിഞ്ഞു മടങ്ങുന്നവരും ഇരുട്ടിൽ നിന്നു വിഷമിക്കുന്നു. സുരക്ഷയെ ബാധിക്കാത്തവിധം ചങ്ങല അൽപം താഴ്ത്തി കെട്ടിയാൽ ആശ്വാസമാകുമെന്ന് യാത്രികർ പറഞ്ഞു.