വഴിമുടക്കി ആഫ്രിക്കൻ പായൽ; മത്സ്യബന്ധനവും ഗതാഗതവും തടസ്സപ്പെടുത്തുന്നു
വൈപ്പിൻ∙ തോടുകളിലും പുഴയിലും യാനങ്ങളുടെ വഴിമുടക്കി ആഫ്രിക്കൻ പായൽ ശല്യം തുടരുന്നു. ഉൾപ്രദേശങ്ങളിലെ തോടുകളിൽ പായൽ തിങ്ങി നിറഞ്ഞു കിടക്കുകയാണെങ്കിൽ പുഴയിൽ പകുതി ചീഞ്ഞ അവസ്ഥയിലുള്ളവയാണ് കൂടുതൽ. പായൽ ശല്യം കാരണം മാസങ്ങളായി മത്സ്യബന്ധനം തടസ്സപ്പെട്ട സ്ഥിതിയായിരുന്നുവെങ്കിൽ ഇപ്പോൾ പുഴയിലേക്കു പോകാൻ പോലും

വൈപ്പിൻ∙ തോടുകളിലും പുഴയിലും യാനങ്ങളുടെ വഴിമുടക്കി ആഫ്രിക്കൻ പായൽ ശല്യം തുടരുന്നു. ഉൾപ്രദേശങ്ങളിലെ തോടുകളിൽ പായൽ തിങ്ങി നിറഞ്ഞു കിടക്കുകയാണെങ്കിൽ പുഴയിൽ പകുതി ചീഞ്ഞ അവസ്ഥയിലുള്ളവയാണ് കൂടുതൽ. പായൽ ശല്യം കാരണം മാസങ്ങളായി മത്സ്യബന്ധനം തടസ്സപ്പെട്ട സ്ഥിതിയായിരുന്നുവെങ്കിൽ ഇപ്പോൾ പുഴയിലേക്കു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഏറെ ബുദ്ധിമുട്ടി പുഴയിൽ എത്തിയാലും വല നീട്ടിയാൽ കുടുങ്ങുന്നത് മുഴുവൻ ചീഞ്ഞ പായൽ ആണെന്നും അവർ പറയുന്നു. ഇക്കൂട്ടത്തിൽ നിന്ന് ചെമ്മീനും ചെറുമീനുകളും വേർതിരിച്ച് എടുക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്നു. മത്സ്യ ലഭ്യതയിൽ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ചീഞ്ഞ് അടിയിലേക്കു താഴ്ന്നു തുടങ്ങിയ പായൽ യന്ത്രവൽകൃത യാനങ്ങൾക്ക് എൻജിൻ തകരാർ ഉണ്ടാക്കുന്നതായും പരാതിയുണ്ട്.
ഏതാനും ദിവസങ്ങളായി മഴ മാറി നിൽക്കുന്നതിനാലാണ് പുഴയിലെ പായൽ ചീഞ്ഞു തുടങ്ങിയിരിക്കുന്നത്. എന്നാൽ തോടുകളിൽ ഉപ്പിന്റെ അംശം കുറയാത്തതിനാൽ പായൽ നല്ല പച്ചപ്പിൽ തന്നെയാണ്. ഇനിയും ഇടയ്ക്ക് മഴ ഉണ്ടായാൽ ഈ അവസ്ഥ തുടരും. ഇനി ചീഞ്ഞു തുടങ്ങിയാലും മാസങ്ങളോളം പായൽ ശല്യക്കാരായി തന്നെ തുടരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.