കറുകുറ്റി ∙ വില്ലേജ് ഓഫിസ് കെട്ടിടം മോശം അവസ്ഥയിൽ. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അപകടാവസ്ഥ. മുൻപു പ്രവർത്തിച്ചിരുന്ന കെട്ടിടത്തോടു ചേർന്നുള്ള ഒരു ചെറു മുറിയിലാണ് വർഷങ്ങളായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. 40 വർഷം മുൻപു നിർമിച്ച കെട്ടിടമാണിത്. കെട്ടിടത്തിനു സമീപത്തു നിന്ന മരം കെട്ടിടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകുറ്റി ∙ വില്ലേജ് ഓഫിസ് കെട്ടിടം മോശം അവസ്ഥയിൽ. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അപകടാവസ്ഥ. മുൻപു പ്രവർത്തിച്ചിരുന്ന കെട്ടിടത്തോടു ചേർന്നുള്ള ഒരു ചെറു മുറിയിലാണ് വർഷങ്ങളായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. 40 വർഷം മുൻപു നിർമിച്ച കെട്ടിടമാണിത്. കെട്ടിടത്തിനു സമീപത്തു നിന്ന മരം കെട്ടിടത്തിനു മുകളിലേക്കു വീണതിനെ തുടർന്നാണ് ഓഫിസിന്റെ പ്രവർത്തനം മാറ്റിയത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഏറെ കഴിയും മുൻപേ ചോർച്ചയുണ്ടായി.മേൽക്കൂരയിൽ നിന്നു പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണു തുടങ്ങുകയും ചെയ്തതോടെ അറ്റകുറ്റപ്പണി നടത്തിയ കെട്ടിടത്തിലേക്കു വില്ലേജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചില്ല. 30 വർഷമായി ചെറിയ മുറിയിലാണു വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ മിക്കവാറും വില്ലേജ് ഓഫിസുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുമ്പോൾ കറുകുറ്റി വില്ലേജ് ഓഫിസിൽ നിന്നുതിരിയാൻ ഇടമില്ല. വില്ലേജ് ഓഫിസിനു സ്വന്തമായുള്ള 30 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ്) കറുകുറ്റി മണ്ഡലം പ്രസിഡന്റ് എം.പി.ജോസ് മാവേലി റവന്യു മന്ത്രിക്ക് നിവേദനം നൽകി.