ഇടക്കൊച്ചി– അരൂർ പാലം: മേൽത്തട്ടിൽ കനത്ത വിള്ളൽ: അപ്രോച്ച് റോഡിന്റെ കൽക്കെട്ടുകളും തകർന്നു
അരൂർ∙ഇടക്കൊച്ചി–അരൂർ പാലത്തിന്റെ മേൽത്തട്ടിൽ കനത്ത വിള്ളൽ. ഭാരവാഹനങ്ങൾ ഓടുമ്പോൾ പാലത്തിനു കുലുക്കം സംഭവിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു. എറണാകുളം ആലപ്പുഴ ജില്ലകളെ ആദ്യമായി ബന്ധിപ്പിച്ച ഈ പാലത്തിന് 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പാലത്തിന്റെ തെക്കുഭാഗത്ത് അപ്രോച്ച് റോഡിന്റെ കൽക്കെട്ടുകളും

അരൂർ∙ഇടക്കൊച്ചി–അരൂർ പാലത്തിന്റെ മേൽത്തട്ടിൽ കനത്ത വിള്ളൽ. ഭാരവാഹനങ്ങൾ ഓടുമ്പോൾ പാലത്തിനു കുലുക്കം സംഭവിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു. എറണാകുളം ആലപ്പുഴ ജില്ലകളെ ആദ്യമായി ബന്ധിപ്പിച്ച ഈ പാലത്തിന് 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പാലത്തിന്റെ തെക്കുഭാഗത്ത് അപ്രോച്ച് റോഡിന്റെ കൽക്കെട്ടുകളും തകർന്നു.
പാലത്തിന്റെ അപകടാവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കാൻ ബന്ധപ്പെട്ടവരാരും ഇവിടെ എത്തുന്നില്ല. തകർന്ന ഫുട്പാത്തിൽ രാത്രിയിൽ ശുചിമുറി മാലിന്യവും തള്ളുന്നുണ്ട്.തകർന്ന ഫുട്പാത്ത് നന്നാക്കാനും നടപടിയില്ല. മേൽത്തട്ടിലെ ഇരുമ്പു നിർമിത ബീമുകൾക്കാണു വിള്ളൽ രൂപപ്പെട്ടത്. പാലത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പ്രദേശവാസിയായ പുന്നമൂട്ടിൽ പി.എച്ച്.ചന്ദ്രൻ പരാതി നൽകി.