എറണാകുളം ജില്ലയിൽ ഇന്ന് (06-12-2023); അറിയാൻ, ഓർക്കാൻ
നികുതി സമാഹരണ ക്യാംപ് ആലങ്ങാട് ∙ നികുതി സമാഹരണത്തിന്റെ ഭാഗമായി 6 മുതൽ 10 വരെ ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ക്യാംപുകൾ സംഘടിപ്പിക്കും. കരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം, ആലങ്ങാട് സഹകരണ ബാങ്ക് ഹാൾ, പാനായിക്കുളം ധന്യ ഓഡിറ്റോറിയം, കൃഷിഭവൻ എന്നിവിടങ്ങളിലാണു ക്യാംപ്. ദേശവിളക്ക് ഉത്സവം

നികുതി സമാഹരണ ക്യാംപ്
ആലങ്ങാട് ∙ നികുതി സമാഹരണത്തിന്റെ ഭാഗമായി 6 മുതൽ 10 വരെ ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ക്യാംപുകൾ സംഘടിപ്പിക്കും. കരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം, ആലങ്ങാട് സഹകരണ ബാങ്ക് ഹാൾ, പാനായിക്കുളം ധന്യ ഓഡിറ്റോറിയം, കൃഷിഭവൻ എന്നിവിടങ്ങളിലാണു ക്യാംപ്.
ദേശവിളക്ക് ഉത്സവം 9ന്
ആലങ്ങാട് ∙ കോളനിപ്പടി അയ്യപ്പഭക്തജന സമിതി നടത്തുന്ന ദേശവിളക്ക് ഉത്സവം 9ന്. രാവിലെ 6നു ഗണപതിഹോമം, വൈകിട്ടു 3.30നു ചെമ്പോല കളരിയിൽ നിന്നു പൂത്താലം, ചെണ്ടമേളം, കാവടി എന്നിവയുടെ അകമ്പടിയോടെ തേരെഴുന്നള്ളിപ്പ്, വൈകിട്ടു 7നു പറ നിറയ്ക്കൽ, തുടർന്ന് അന്നദാനം, ചിന്ത്, ശാസ്താംപാട്ട്, രാത്രി 9നു തായമ്പക, 12.30ന് എതിരേൽപ്. 10നു പുലർച്ചെ 3.30നു നടക്കുന്ന ആഴിപൂജ, മംഗളപൂജ എന്നിവയോടെ ദേശവിളക്ക് സമാപിക്കും.
വൈദ്യുതി മുടക്കം
കാവുംപുറം ലക്ഷംവീട് കോളനി ട്രാൻസ്‌ഫോമർ പരിധിയിലെ ലൈനുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.