നവ കേരള സദസ്സ് ഇന്ന് ഫോർട്ട്കൊച്ചിയിൽ
ഫോർട്ട്കൊച്ചി∙ കൊച്ചി നിയോജക മണ്ഡലം നവ കേരള സദസ്സ് ഇന്ന് ഉച്ചയ്ക്ക് 2ന് ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ നടക്കും. രാവിലെ എറണാകുളം ഐഎംഎ ഹാളിൽ നടത്തുന്ന പ്രഭാത യോഗത്തിൽ കൊച്ചി നിയോജക മണ്ഡലത്തിൽ നിന്ന് 50 പൗര പ്രമുഖർ പങ്കെടുക്കും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ഉച്ച ഭക്ഷണം ഫോർട്ട്കൊച്ചിയിലെ സ്വകാര്യ

ഫോർട്ട്കൊച്ചി∙ കൊച്ചി നിയോജക മണ്ഡലം നവ കേരള സദസ്സ് ഇന്ന് ഉച്ചയ്ക്ക് 2ന് ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ നടക്കും. രാവിലെ എറണാകുളം ഐഎംഎ ഹാളിൽ നടത്തുന്ന പ്രഭാത യോഗത്തിൽ കൊച്ചി നിയോജക മണ്ഡലത്തിൽ നിന്ന് 50 പൗര പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ഉച്ച ഭക്ഷണം ഫോർട്ട്കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണത്തിന് ശേഷം അവിടെ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വെളി മൈതാനിയിലേക്ക് എത്തും.
പരാതികൾ വിവിധ കൗണ്ടറുകളിൽ രാവിലെ 11 മുതൽ സ്വീകരിച്ചു തുടങ്ങും. പ്രധാന വേദിയിൽ കലാ പരിപാടികൾ 1.30ന് ആരംഭിക്കും. മുഖ്യമന്ത്രി പ്രസംഗിച്ച് വേദി വിട്ടതിനു ശേഷവും കലാ പരിപാടികൾ തുടരും. സദസ്സിന്റെ പ്രചാരണ സമാപന ദിനമായ ഇന്നലെ കലാലയ വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വെളി മൈതാനത്തെ കൂറ്റൻ പന്തലും ഒരുക്കങ്ങളും കാണുന്നതിന് ഒട്ടേറെ ആളുകൾ എത്തി വൈപ്പിനിൽ നിന്ന് നവ കേരള ബസ് എത്തുക റോ– റോ ജങ്കാർ വഴിയായിരിക്കും. അതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ റോ– റോ സർവീസിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.