കൊച്ചി ∙ നഗരപാതകളിലെ പൊടിയും ചെളിയും നീക്കാൻ ട്രക്കുകളിൽ ഉറപ്പിച്ച രണ്ട് തൂപ്പു യന്ത്രങ്ങൾ (ട്രക്ക് മൗണ്ടഡ് റോഡ് സ്വീപ്പിങ് മെഷീൻ) പ്രവർത്തനം തുടങ്ങും. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) സാമ്പത്തിക സഹായത്തോടെ സക്‌ഷൻ കം ജെറ്റിങ് യന്ത്രം അവതരിപ്പിച്ചതു വിജയകരമായിരുന്നുവെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നഗരപാതകളിലെ പൊടിയും ചെളിയും നീക്കാൻ ട്രക്കുകളിൽ ഉറപ്പിച്ച രണ്ട് തൂപ്പു യന്ത്രങ്ങൾ (ട്രക്ക് മൗണ്ടഡ് റോഡ് സ്വീപ്പിങ് മെഷീൻ) പ്രവർത്തനം തുടങ്ങും. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) സാമ്പത്തിക സഹായത്തോടെ സക്‌ഷൻ കം ജെറ്റിങ് യന്ത്രം അവതരിപ്പിച്ചതു വിജയകരമായിരുന്നുവെന്ന വിലയിരുത്തലിലാണ് റോഡുകൾ‌ വൃത്തിയാക്കാൻ പുതിയ യന്ത്രങ്ങൾ ഒരുക്കുന്നത്.

സിഎസ്എംഎൽ പദ്ധതി വിഹിതത്തിൽ നഗരത്തിലാകെ യന്ത്രവൽകൃത ശുചീകരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു സ്വീപ്പിങ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് 10.98 കോടി രൂപ ചെലവിട്ടാണ്. 5 വർഷത്തേക്കുള്ള യന്ത്രങ്ങളുടെ പ്രവർത്തനവും പരിപാലനവും ഇതിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദ് കേന്ദ്രമായുള്ള സ്ഥാപനമാണ് യന്ത്രങ്ങളുടെ പ്രവർത്തനവും പരിപാലനവും നടത്തുക. ചെന്നൈ കേന്ദ്രമായ ടിപിഎസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണു സംവിധാനം ഒരുക്കിയത്.

ADVERTISEMENT

ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ പ്രധാന റോഡുകളിലാകും ശുചീകരണ പ്രവർത്തനങ്ങൾ. തിരക്കു കുറഞ്ഞ രാത്രിസമയങ്ങളിലാകും യന്ത്രസഹായത്താലുള്ള ശുചീകരണം. 6000 ലീറ്ററാണ് വാഹനത്തിന്റെ മാലിന്യ സംഭരണശേഷി. ശുചീകരണ സമയത്തു പൊടി പറക്കാതിരിക്കാൻ വെള്ളം തളിക്കാനായി 1800 ലീറ്ററിന്റെ ജലസംഭരണിയുണ്ട്. മൂന്നു ബ്രഷുകളാണ് യന്ത്രത്തിലുള്ളത്. ജിപിഎസ് ട്രാക്കിങ് സംവിധാനമുള്ള യന്ത്രത്തിന് ഒരു മണിക്കൂർ കൊണ്ട് 8 കിലോമീറ്റർ വരെ വൃത്തിയാക്കാമെന്നാണ് അധികൃതർ പറയുന്നത്.യന്ത്രങ്ങളുടെ ഫ്ലാഗ് ഓഫ് വൈറ്റില പൊന്നുരുന്നി ഗോൾഡ് സൂക്കിനു സമീപം ദേശീയപാതയ്ക്കു താഴെ ഇന്നു രാവിലെ 10.30നു മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.