മൂവാറ്റുപുഴ നവകേരള സദസ്സ് ഒരുക്കങ്ങൾ പൂർത്തിയായി
മൂവാറ്റുപുഴ∙ നവകേരള സദസ്സിനെ വരവേൽക്കാനൊരുങ്ങി മൂവാറ്റുപുഴ. പന്തൽ നിർമാണവും സ്റ്റാളുകളുടെ ക്രമീകരണങ്ങളും ശബ്ദ വെളിച്ച സംവിധാനവും ഇരിപ്പിടവും വിഐപി ഗാലറിയും തയാറായി. ടൗണിൽ ദീപാലങ്കാരവും ഉണ്ട്.പരാതികളും നിവേദനങ്ങളും സമർപ്പിക്കാനുള്ള കൗണ്ടർ 2 മുതൽ പ്രവർത്തനം ആരംഭിക്കും. നിവേദനങ്ങൾ സ്വീകരിക്കാൻ 30

മൂവാറ്റുപുഴ∙ നവകേരള സദസ്സിനെ വരവേൽക്കാനൊരുങ്ങി മൂവാറ്റുപുഴ. പന്തൽ നിർമാണവും സ്റ്റാളുകളുടെ ക്രമീകരണങ്ങളും ശബ്ദ വെളിച്ച സംവിധാനവും ഇരിപ്പിടവും വിഐപി ഗാലറിയും തയാറായി. ടൗണിൽ ദീപാലങ്കാരവും ഉണ്ട്.പരാതികളും നിവേദനങ്ങളും സമർപ്പിക്കാനുള്ള കൗണ്ടർ 2 മുതൽ പ്രവർത്തനം ആരംഭിക്കും. നിവേദനങ്ങൾ സ്വീകരിക്കാൻ 30 കൗണ്ടറുകൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ, പൊതു വിഭാഗം എന്ന നിലയിലാണ് കൗണ്ടറുകളുടെ ക്രമീകരണം. വൈകിട്ട് 4.30 ന് മൂവാറ്റുപുഴയിൽ എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മണ്ഡലം അതിർത്തിയായ കക്കടാശേരിയിൽ നിന്നു വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നവകേരള സദസ്സ് നടക്കുന്ന നഗരസഭ സ്റ്റേഡിയത്തിലെ വേദിയിലേക്കു സ്വീകരിക്കും.
11 പഞ്ചായത്തിൽ നിന്നും മൂവാറ്റുപുഴ നഗരസഭ പരിധിയിൽ നിന്നുമായി 25000 പേർ പങ്കെടുക്കും എന്ന കണക്കിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്നു സംഘാടക സമിതി ഭാരവാഹികളായ മുൻ എംഎൽ.എ. എൽദോ ഏബ്രഹാം, തഹസിൽദാർ രഞ്ജിത്ത് ജോർജ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ, അർബൻ ബാങ്ക് മുൻ ചെയർമാൻ പി.ആർ. മുരളീധരൻ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ സജി ജോർജ് എന്നിവർ പറഞ്ഞു.