കിഴക്കമ്പലം∙ ചിത്രപ്പുഴ–പോഞ്ഞാശേരി റോഡിൽ അറ്റകുറ്റപ്പണികൾ വൈകുന്നതോടെ അപകടങ്ങളും ഏറുന്നു. കരിമുകൾ മുതൽ ചിത്രപ്പുഴ വരെ ഒട്ടേറെ ഭാഗങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നവർ ഏറെയും. രാത്രി വഴി അറിയാതെ വന്ന് കുഴിയിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണവും ഏറി. പോഞ്ഞാശേരി മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കമ്പലം∙ ചിത്രപ്പുഴ–പോഞ്ഞാശേരി റോഡിൽ അറ്റകുറ്റപ്പണികൾ വൈകുന്നതോടെ അപകടങ്ങളും ഏറുന്നു. കരിമുകൾ മുതൽ ചിത്രപ്പുഴ വരെ ഒട്ടേറെ ഭാഗങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നവർ ഏറെയും.    രാത്രി വഴി അറിയാതെ വന്ന് കുഴിയിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണവും ഏറി. പോഞ്ഞാശേരി മുതൽ ആരംഭിക്കുന്ന റോഡിൽ പലയിടങ്ങളിൽ റോ‍ഡ് തകർന്ന നിലയിലാണ്. റോഡുമായി ബന്ധപ്പെട്ട് സിപിഐ കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി പരസ്യമായി സിപിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു.

കൂടാതെ ഒട്ടേറെ ഇടങ്ങളിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാണ്. പള്ളിക്കര ഹോസ്പിറ്റൽ ജംക്‌ഷൻ, പെരിങ്ങാല, പാടത്തിക്കര, അമ്പലപ്പടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ടാറിങ്ങിലെ അശാസ്ത്രീയത മൂലം റോ‍ഡിനു നടുവിൽ കുഴി രൂപപ്പെട്ടതാണ് വെള്ളക്കെട്ട് രൂക്ഷമാകുവാൻ കാരണം. പല തട്ടുകളായി റോഡ് ടാർ ചെയ്തതു മൂലം ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതും ഇൗ റോഡിൽ പതിവാണ്. റോഡിലെ പല ഭാഗങ്ങളിലും വൻതോതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. സ്കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രികർക്കും, പള്ളിക്കര, മോറയ്ക്കാല, പെരിങ്ങാല മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്കുമാണ് വെള്ളക്കെട്ട് മൂലം ഏറെ ദുരിതം. വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തും കടകളിലേക്കും തെറിച്ചു വീഴുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT