കൊച്ചി∙ പണമില്ലെന്ന കാരണത്താൽ ഒരാൾക്കു പോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ എറണാകുളം നിയോജകമണ്ഡലത്തിൽ ടി.ജെ.വിനോദ് എംഎൽഎ സംഘടിപ്പിച്ച ‘കരുതലായ് എറണാകുളം’ സൗജന്യ സൂപ്പർ സ്‌പെഷൽറ്റി മെഡിക്കൽ ക്യാംപ് പ്രതിപക്ഷ നേതാവു വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പണമില്ലെന്ന കാരണത്താൽ ഒരാൾക്കു പോലും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ എറണാകുളം നിയോജകമണ്ഡലത്തിൽ ടി.ജെ.വിനോദ് എംഎൽഎ സംഘടിപ്പിച്ച ‘കരുതലായ് എറണാകുളം’ സൗജന്യ സൂപ്പർ സ്‌പെഷൽറ്റി മെഡിക്കൽ ക്യാംപ് പ്രതിപക്ഷ നേതാവു വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്യാംപിൽ വിവിധ ആശുപത്രികളിൽ നിന്നായി ഡോക്ടർമാർ ഉൾപ്പെടെ 416 ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കി.

ഓൺലൈനിൽ റജിസ്റ്റർ ചെയ്ത 2893 പേർ ക്യാംപിൽ പങ്കെടുത്തു. 986 ആളുകൾ തുടർചികിത്സയ്ക്കായി പേരു നൽകിയിട്ടുണ്ട്. തുടർചികിത്സ പട്ടികയും ഓൺലൈനായി തയാറാക്കിയതിനാൽ വേഗത്തിൽ തുടർ ചികിത്സ ഉറപ്പു വരുത്താനാവുമെന്നു ടി.ജെ.വിനോദ് എംഎൽഎ പറഞ്ഞു. ബിപിസിഎൽ, ഐഎംഎ, കൊച്ചിൻ ഷിപ്‌യാഡ്, പെട്രോനെറ്റ് എൽഎൻജി, കെന്റ് കൺസ്ട്രക്‌ഷൻ, ജിയോജിത് എന്നിവരുടെ സഹകരണത്തോടെയാണു ക്യാംപ് ഒരുക്കിയത്.

ADVERTISEMENT

ഹൈബി ഈഡൻ എംപി, മേയർ എം.അനിൽകുമാർ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, കെ.ജി.രാജേഷ്, പി.ആർ.റെനീഷ്, ബിപിസിഎൽ. ജനറൽ മാനേജർ ജോർജ് തോമസ്, കൊച്ചിൻ റോട്ടറി ടൈറ്റൻ പ്രസിഡന്റ് രമേശ് കൊങ്ങാട്ടിൽ, ഡോ.ഷാഹിർഷാ, ഡോ.ജുനൈദ് റഹ്മാൻ, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, വിജു ചൂളക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.