ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും തമ്മിൽ നടക്കുന്ന അനാരോഗ്യകരമായ വാഗ്വാദങ്ങളും ചക്കളത്തിപ്പോരാട്ടങ്ങളും പ്രധാന ഭരണകക്ഷിയുടെ പോഷക വിദ്യാർഥി യുവജന സംഘടനകൾകൂടി ഏറ്റെടുത്തതോടെ തെരുവുയുദ്ധത്തിലെത്തി. വിവിധ സർവകലാശാലാ–സർക്കാർ–സ്വകാര്യ കോളജ് ക്യാംപസുകളിൽ വിദ്യാർഥികൾ രാഷ്ട്രീയമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഗവർണറും  മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും തമ്മിൽ നടക്കുന്ന അനാരോഗ്യകരമായ വാഗ്വാദങ്ങളും ചക്കളത്തിപ്പോരാട്ടങ്ങളും പ്രധാന ഭരണകക്ഷിയുടെ പോഷക വിദ്യാർഥി യുവജന സംഘടനകൾകൂടി ഏറ്റെടുത്തതോടെ തെരുവുയുദ്ധത്തിലെത്തി. വിവിധ സർവകലാശാലാ– സർക്കാർ– സ്വകാര്യ കോളജ് ക്യാംപസുകളിൽ വിദ്യാർഥികൾ രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലേക്കു കാര്യങ്ങളെത്താം എന്നാണു ഞങ്ങളെപ്പോലുള്ളവരുടെ ഭയാശങ്ക. 

ഇതിനിടെ, പാരമ്പര്യവും അക്കാദമിക് മഹിമയുമേറെയുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ കവാടത്തിനു മുന്നിൽ കെട്ടിയ ചാൻസലർ വിരുദ്ധ പരാമർശങ്ങളടങ്ങിയ ഒരു ബാനറിൽ തീർത്തും അപലപനീയവും കമ്യൂണിസ്റ്റ് പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്തതുമായ പരാമർശവും പദപ്രയോഗവും ഉണ്ടായതു ശ്രദ്ധയിൽപെട്ടു. 150 വർഷത്തെ പാരമ്പര്യവും സ്വയംഭരണ പദവിയുമുള്ള കലാലയത്തിന് ഒട്ടും യോജിക്കുന്നതല്ല അത്. 

ADVERTISEMENT

ഈ കോളജിൽ അൻപതുകളുടെ അവസാനത്തിൽ വിദ്യാർഥിയും ഓൾ ഇന്ത്യ വിദ്യാർഥി ഫെഡറേഷന്റെ സജീവപ്രവർത്തകനുമായിരുന്നു ഞാൻ. ബിരുദാനന്തര ബിരുദം നേടി  ഈ കോളജിലടക്കം ധനശാസ്ത്ര അധ്യാപകൻ, വകുപ്പു മേധാവി, പ്രിൻസിപ്പൽ തുടങ്ങിയ പദവികളിൽ രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച പഴക്കം ചെന്ന ‘മൂരാച്ചി’ കമ്യൂണിസ്റ്റുകാരനായ എനിക്ക് എന്തെന്നില്ലാത്ത ദുഃഖവും ലജ്ജയും മനഃസാക്ഷിക്കുത്തുമാണ് ഈ ബാനറിലെ ‘തന്ത’ പ്രയോഗം വായിച്ചപ്പോൾ അനുഭവപ്പെട്ടത്.

പണ്ടൊരിക്കൽ ഒരു പ്രമുഖ മലയാള ദിനപ്പത്രം ഏർപ്പെടുത്തിയ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള അവാർഡ് ഇടുങ്ങിയ രാഷ്ട്രീയ കാരണങ്ങളാൽ സ്വീകരിക്കേണ്ടെന്ന തീരുമാനത്തിൽ ഈ പത്രസ്ഥാപനത്തിനു മുന്നിൽ റോഡരികിൽ ഉപേക്ഷിച്ചുപോയ രംഗവും അതിനെതിരെ ഇന്നെഴുതുന്ന ഈ ‘മൂരാച്ചി’തന്നെ പ്രതികരിച്ച കാര്യവും ഓർമയിലെത്തുകയാണ്. മാത്രമല്ല, പിന്നീട് ഏതാനും വിദ്യാർഥികളും അന്നത്തെ വനിതാ പ്രിൻസിപ്പലുമായുണ്ടായ ഏതോ തർക്കത്തിന്റെ പേരിൽ, പ്രിൻസിപ്പലിന്റെ കസേര പൊതുനിരത്തിൽ തള്ളിക്കളഞ്ഞ വിദ്യാർഥികളുടെ നടപടിയുമുണ്ടായി. 

ADVERTISEMENT

കോളജ് ശതാബ്ദി ആഘോഷങ്ങൾ ഗംഭീരമായി അരങ്ങു തകർത്തപ്പോൾ അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞ ഒരു പൂർവവിദ്യാർഥിയും അധ്യാപകനും പ്രിൻസിപ്പലുമായിരുന്ന ഈ കമ്യൂണിസ്റ്റുകാരന് ആ വക ചരിത്രസംഭവങ്ങളൊന്നും മറക്കാനാകില്ല. ഈ അവസരത്തിൽ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരാഗ്രഹമേ അവശേഷിക്കുന്നുള്ളൂ. ഭാവിയുടെ വാഗ്ദാനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന പുതുതലമുറ വിദ്യാർഥികൾക്കും യുവാക്കൾക്കും സ്വന്തം കലാലയത്തിനു വേണ്ടി നല്ലതുമാത്രം ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുക. അത്രമാത്രം. തൽക്കാലം നിർത്തുന്നു, - പ്രഫ.കെ.അരവിന്ദാക്ഷൻ, മുൻ പ്രിൻസിപ്പൽ, എറണാകുളം   മഹാരാജാസ് കോളജ്

ഗവർണർക്ക് എതിരെ പ്രതിഷേധം തുടർന്ന് എസ്എഫ്ഐ
കൊച്ചി ∙ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നു. തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജിലെ എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ചാൻസലർക്കെതിരെ കാർട്ടൂൺ വരച്ചും ബാനർ ഉയർത്തിയും പ്രതിഷേധിച്ചു. 

ADVERTISEMENT

കാലടി സംസ്കൃത സർവകലാശാലാ ക്യാംപസിനു മുന്നിൽ ബാനർ ഉയർത്തി നടത്തിയ പ്രതിഷേധ പരിപാടി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. അഭിജിത് ഉദ്ഘാടനം ചെയ്‌തു. കൂത്താട്ടുകുളം മണിമലക്കുന്ന്‌ ഗവ. കോളജിലും പ്രതിഷേധയോഗം നടത്തി. വൈപ്പിൻ ഗവ. കോളജ് കവാടത്തിൽ ബാനർ സ്ഥാപിച്ചു. ഞാറയ്ക്കലിൽ കോലം കത്തിച്ചു. 

യുസി കോളജ്, എടത്തല അൽ അമീൻ കോളജ്, ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ പ്രകടനം നടത്തി. ഇടക്കൊച്ചി അക്വിനാസ് കോളജ്‌, സീയന്ന കോളജ്‌, അറയ്ക്കപ്പടി ജയ്‌ഭാരത് കോളജ്, കൂവപ്പടി പോളിടെക്നിക് കോളജ്, ആരക്കുഴ ഐടിഐ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.