മണീട് പഞ്ചായത്തിൽ ബയോബിൻ വിതരണം
പിറവം∙ ‘മാലിന്യ മുക്ത പഞ്ചായത്ത്’ പദ്ധതിയിൽ ഉറവിട മാലിന്യ സംസ്കരണത്തിനു മണീട് പഞ്ചായത്തിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. വീടുകളിലുണ്ടാകുന്ന മാലിന്യം വലിച്ചെറിയുന്നതൊഴിവാക്കി അവ സംസ്കരിച്ചു ജൈവവളം ആക്കുകയാണു ലക്ഷ്യം.അമ്ലരസം ഉള്ളതൊഴികെ എല്ലാ മാലിന്യവും സംസ്കരിക്കുന്നതിനു ശേഷിയുള്ള ബിന്നുകളാണു നൽകുന്നത്.

പിറവം∙ ‘മാലിന്യ മുക്ത പഞ്ചായത്ത്’ പദ്ധതിയിൽ ഉറവിട മാലിന്യ സംസ്കരണത്തിനു മണീട് പഞ്ചായത്തിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. വീടുകളിലുണ്ടാകുന്ന മാലിന്യം വലിച്ചെറിയുന്നതൊഴിവാക്കി അവ സംസ്കരിച്ചു ജൈവവളം ആക്കുകയാണു ലക്ഷ്യം.അമ്ലരസം ഉള്ളതൊഴികെ എല്ലാ മാലിന്യവും സംസ്കരിക്കുന്നതിനു ശേഷിയുള്ള ബിന്നുകളാണു നൽകുന്നത്. ജൈവവളം പിന്നീടു അടുക്കളത്തോട്ടം ഉൾപ്പെടെ ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്താനാകും.
അടുത്ത ജനുവരി 26നു മുൻപു മാലിന്യ മുക്ത പഞ്ചായത്തു പദവി നേടുന്നതിനുള്ള ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണു നടപ്പാക്കുന്നതെന്നു പ്രസിഡന്റ് പോൾ വർഗീസ് പറഞ്ഞു. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനു മണീട് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കണ്ടെയ്നറുകളും വിതരണം ചെയ്യുന്നുണ്ട്. ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പോൾ വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസിന്റെ അധ്യക്ഷതയിൽ സ്ഥിര സമിതി അധ്യക്ഷരായ പി.എസ്.ജോബ്, മിനി തങ്കപ്പൻ, സി.ടി.അനീഷ്, അംഗങ്ങളായ ശോഭ ഏലിയാസ്, ബിനി ശിവദാസ് ,പി.പ്രമോദ്, എ.കെ. സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.