പൂപ്പന്തലൊരുക്കി ഫ്ലവർഷോ
കൊച്ചി∙ പൂച്ചെടികളും മരങ്ങളും ഇലച്ചാർത്തുകളും കൊണ്ട് അങ്കണമൊരുക്കാൻ ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹികൾക്കു മുന്നിൽ കൗതുകങ്ങളുടെ കാഴ്ച ഒരുക്കുകയാണു കൊച്ചിൻ ഫ്ലവർ ഷോ. പൂക്കളുടെ വർണ വിസ്മയം കണ്ട് എത്തുന്നവർക്കു കുളിർമയുടെ പന്തലൊരുക്കാൻ ഉദ്യാനങ്ങളും സജ്ജം. സെന്റ് ജയിംസ് നഴ്സറിയുടെ ‘പ്ലാന്റ് സ്റ്റോറി’യിൽ

കൊച്ചി∙ പൂച്ചെടികളും മരങ്ങളും ഇലച്ചാർത്തുകളും കൊണ്ട് അങ്കണമൊരുക്കാൻ ആഗ്രഹിക്കുന്ന പ്രകൃതി സ്നേഹികൾക്കു മുന്നിൽ കൗതുകങ്ങളുടെ കാഴ്ച ഒരുക്കുകയാണു കൊച്ചിൻ ഫ്ലവർ ഷോ. പൂക്കളുടെ വർണ വിസ്മയം കണ്ട് എത്തുന്നവർക്കു കുളിർമയുടെ പന്തലൊരുക്കാൻ ഉദ്യാനങ്ങളും സജ്ജം.
സെന്റ് ജയിംസ് നഴ്സറിയുടെ ‘പ്ലാന്റ് സ്റ്റോറി’യിൽ ട്രോപ്പിക്കൽ ലാൻഡ് സ്കേപ് മാതൃകയിലുള്ള പ്രകൃതി സൗഹൃദ നഴ്സറിയുടെ രൂപകൽപന പരിചയപ്പെടാം. പേൾ പുല്ലുകളും പാറക്കല്ലുകളും ഉപയോഗിച്ചു മനോഹരമായ ചെറുകാടിന്റെ മാതൃകയിലാണു ക്രമീകരണം. ചെറുതും വലുതുമായ രണ്ടായിരത്തിലേറെ ചെടികളും വൃക്ഷങ്ങളും ഇവിടെയുണ്ട്. 50 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വില വരുന്ന ചെടികളും വൃക്ഷങ്ങളുമുണ്ട്.
പനകൾ, ഹെലികോണിയ, അലോക്കേഷ്യ, കലാതിയ, സാൻസിവീരിയ, ഫൈക്കസ്, അക്വാ പ്ലാന്റ്സ്, ഫേൺസ്, ഇറക്കുമതി ചെയ്ത ബോൺസായ് ഇനങ്ങൾ, ആന്തൂറിയം, പീസ് ലില്ലി, പോഡോ കാർപസ്, വിവിധയിനം ഹാങ്ങിങ് ചെടികൾ, ക്രിസ്മസ് കാക്റ്റസ് എന്നിങ്ങനെയുള്ള ചെടികളും ചെറു വൃക്ഷങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. ആന, ജിറാഫ്, മാൻ, ലവ് സൈൻ ആകൃതികളിലാണു മാൽഫീജിയ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെടികളും ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയും നഴ്സറിയിൽ ഉണ്ട്. ജനുവരി ഒന്നു വരെയാണു ഫ്ലവർ ഷോ.