പരേഡ് മൈതാനത്തെ ഇരുമ്പുവേലി നീക്കൽ: ആശയക്കുഴപ്പം ബാക്കി
ഫോർട്ട്കൊച്ചി∙ പരേഡ് മൈതാനത്ത് നിലവിലുള്ള ഇരുമ്പുവേലി പുതുവത്സര രാത്രി നീക്കം ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. മൈതാനത്തെ വേലി താൽക്കാലികമായി നീക്കുന്നതു ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു സഹായകരമാകുമെന്നാണു കാർണിവൽ സംഘാടകർ കരുതുന്നതെങ്കിലും പൊലീസ് അതിനോടു യോജിക്കുന്നില്ല. പൊലീസിന്റെ അനുമതി

ഫോർട്ട്കൊച്ചി∙ പരേഡ് മൈതാനത്ത് നിലവിലുള്ള ഇരുമ്പുവേലി പുതുവത്സര രാത്രി നീക്കം ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. മൈതാനത്തെ വേലി താൽക്കാലികമായി നീക്കുന്നതു ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു സഹായകരമാകുമെന്നാണു കാർണിവൽ സംഘാടകർ കരുതുന്നതെങ്കിലും പൊലീസ് അതിനോടു യോജിക്കുന്നില്ല. പൊലീസിന്റെ അനുമതി ഇല്ലാത്തതിനാൽ ഇരുമ്പു വേലി പൊളിച്ചുനീക്കാൻ കഴിയുന്നില്ലെന്നു സംഘാടകർ പറയുന്നു. ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കുന്നതിന്, സുരക്ഷിതത്വം മുൻനിർത്തി ഗ്രൗണ്ടിലേക്കു മതിയായ പ്രവേശനമാർഗങ്ങൾ തുറന്നു കൊടുക്കണമെന്നും അത് ജനുവരി 2ന് അപേക്ഷകരുടെ ചെലവിൽ തന്നെ പൂർവസ്ഥിതിയിൽ ആക്കേണ്ടതാണെന്നും ഗ്രൗണ്ട് അനുവദിച്ചുകൊണ്ട് സബ് കലക്ടർ കാർണിവൽ കമ്മിറ്റി സെക്രട്ടറിക്കു നൽകിയ കത്തിലുണ്ട്.
പപ്പാഞ്ഞിയെ കത്തിച്ച ശേഷം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുമ്പോൾ ഗ്രൗണ്ടിനു ചുറ്റുമുള്ള ഇരുമ്പുവേലി തടസ്സമാകും. ഇതോടൊപ്പം സമീപത്തെ റോഡുകളിൽ പൊലീസ് സ്ഥാപിക്കുന്ന ബാരിക്കേഡുകളും അർധരാത്രിക്കു മുൻപു നീക്കേണ്ടതുണ്ട്. ഡേവിഡ് ഹാളിനു മുന്നിൽ വച്ചിരുന്ന ബാരിക്കേഡുകൾ കഴിഞ്ഞ വർഷം മാറ്റാതിരുന്നത് അവിടെ വൻ തിരക്കിനും ബാരിക്കേഡിൽ തട്ടി ആളുകൾ നിലത്തു വീഴുന്നതിനും ഇടയാക്കി.
ഇക്കുറി, മൈതാനത്തെ ഇരുമ്പുവേലിക്കകത്ത് 6 കള്ളികളായി തിരിച്ച് ആളുകളെ നിർത്തുമെന്നാണു സൂചന. ഓരോ കള്ളികളിലും നിൽക്കുന്ന ആളുകൾക്കു പരിപാടി കഴിയുന്നതു വരെ അവിടെ നിന്നു മറ്റൊരു കള്ളിയിലേക്കു പ്രവേശിക്കാനാവില്ല. റോഡുകളിൽ ഡബിൾ ബാരിക്കേഡ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കും. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പൊലീസിനെ നിയോഗിക്കും. 31നു രാത്രി പരേഡ് മൈതാനിയിൽ ഡിജെ നടത്തരുതെന്നു സംഘാടകർക്കു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
സാമ്പത്തിക ഞെരുക്കത്തിൽ സംഘാടകർ
പുതുവത്സര രാവിന് 2 ദിനം മാത്രം ബാക്കിനിൽക്കെ പരിപാടികൾക്കുള്ള പണം കണ്ടെത്താൻ നെട്ടോട്ടത്തിലാണു കാർണിവൽ കമ്മിറ്റി ഭാരവാഹികൾ. മുൻ വർഷങ്ങളിൽ പപ്പാഞ്ഞിയുടെ നിർമാണം സ്വകാര്യ സ്ഥാപനങ്ങളുടെ ചെലവിലായിരുന്നുവെങ്കിൽ ഇക്കുറി കാർണിവൽ കമ്മിറ്റി തന്നെയാണു നിർവഹിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ ചെലവു വരും. പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. വെളി മൈതാനം മുതൽ കമാലക്കടവ് വരെ കെ.ബി. ജേക്കബ് റോഡ് തോരണവും നക്ഷത്രവും കൊണ്ട് അലങ്കരിക്കുന്നതും കാർണിവൽ കമ്മിറ്റിയാണ്. ഇതിന് 3 ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്നു.