കൊച്ചി∙ നഗരത്തിലെ അനധികൃത മസാജ് പാർലറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സ്പാകളിലും മസാജ് പാർലറുകളിലുമാണ് സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന നടന്നത്. ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊലീസ്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നഗരത്തിലെ അനധികൃത മസാജ് പാർലറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സ്പാകളിലും മസാജ് പാർലറുകളിലുമാണ് സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന നടന്നത്. ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊലീസ്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു.

മസാജിങ്ങിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ, ലഹരി വിൽപന, ലൈസൻസില്ലാതെയുള്ള പ്രവർത്തനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളുടെ പരിധിയിലുള്ള നൂറോളം കേന്ദ്രങ്ങളിലാണു സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഒരേ സമയം പരിശോധന നടത്തിയത്. പരാതികളും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് അടിയന്തര പരിശോധന നടത്തിയതെന്നാണു വിവരം. കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.   

ADVERTISEMENT

നഗരത്തിൽ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒൻപതിടത്തും നോർത്ത് സ്റ്റേഷൻ പരിധിയിൽ 17 സ്ഥാപനങ്ങളിലും പാലാരിവട്ടത്തു 19 കേന്ദ്രങ്ങളിലും പരിശോധന നടന്നു. എളമക്കര, തൃപ്പൂണിത്തുറ, സെൻട്രൽ, കളമശേരി സ്റ്റേഷനുകളുടെ പരിധിയിലും പരിശോധനകൾ നടത്തി. വിവിധ സ്ഥാപനങ്ങൾ നിയോഗിച്ചിരുന്ന ജീവനക്കാരിലേറെയും വേണ്ടത്ര യോഗ്യതയില്ലാത്തവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

 അനധികൃത സ്ഥാപനങ്ങൾ പൂട്ടിക്കാനും യോഗ്യതയില്ലാത്ത ജീവനക്കാരെ വച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകാനുമാണു പൊലീസിന്റെ നീക്കം. ഇത്തരം കേന്ദ്രങ്ങളിൽ ലഹരി ഉപയോഗവും അനാശാസ്യവും ഗുണ്ടാപ്രവർത്തനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ തുടർ റെയ്ഡുകൾ നടത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉന്നതാധികാരികൾ പറഞ്ഞു.