പിറവം∙നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടുതൽ പേർക്കു രോഗം പകരുന്നുണ്ട്. ശരീരവേദന, തലചുറ്റൽ, ചുമ തുടങ്ങിയ ‌ അസുഖങ്ങളും പനിയുടെ തുടർച്ചയായി അനുഭവപ്പെടുന്നതായി പറയുന്നു.താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടുതൽ പേർക്കു രോഗം പകരുന്നുണ്ട്. ശരീരവേദന, തലചുറ്റൽ, ചുമ തുടങ്ങിയ ‌ അസുഖങ്ങളും പനിയുടെ തുടർച്ചയായി അനുഭവപ്പെടുന്നതായി  പറയുന്നു.താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ചികിത്സ തേടുന്നവർക്കു പുറമേ സ്വകാര്യ ആശുപത്രികളിലും രോഗികൾ കൂടുതലായി എത്തുന്നുണ്ട്.

മേഖലയിലെ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ഒപി വിഭാഗം ഉച്ചയോടെ അവസാനിക്കും. കിടത്തി ചികിത്സയ്ക്കു ക്രമീകരണമില്ലാത്തതും നിർധന രോഗികളെ വലയ്ക്കുന്നുണ്ട്.30 കിടക്കകൾ വരെ ഉള്ളവയാണു ഭൂരിഭാഗം കമ്യൂണിറ്റി സെന്ററുകളും. ഇവിടങ്ങളിലൊന്നും രോഗികൾക്കു ചികിത്സയ്ക്കുള്ള സൗകര്യം നൽകുന്നില്ല . ഇതോടെയാണു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. ശാരീരിക അസ്വസ്ഥതകൾക്കു ശമനമില്ലാത്തതിനാൽ ദിവസവേതന ജോലിക്കു പോകുന്നവരുൾപ്പെടെ പലരും വീടുകളിൽ കഴിയുകയാണ്.

ADVERTISEMENT

അതേ സമയം പ്രശ്നത്തിൽ ആരോഗ്യവകുപ്പിന്റെ ഇടപെടലിനെതിരെയും പരാതി ഉയരുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാംപുകളോ ബോധവൽക്കരണ പരിപാടികളോ ഒരിടത്തും നടക്കുന്നില്ല. ഹോമിയോ– ആയുർവേദ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.