ഏത്തക്കുലകൾ നിറച്ച ലോറി ഓടയിലേക്ക് മറിഞ്ഞ് തകർന്നു
മൂവാറ്റുപുഴ∙ ഏത്തക്കുലകൾ നിറച്ച ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്കു മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന ഒരു ടണ്ണോളം നേന്ത്രക്കായകൾ നശിച്ചു.എംസി റോഡിലെ പള്ളിച്ചിറയിൽ ഇന്നലെ രാവിലെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ഏത്തയ്ക്ക കയറ്റി തൊടുപുഴയ്ക്കു പോകുകയായിരുന്ന

മൂവാറ്റുപുഴ∙ ഏത്തക്കുലകൾ നിറച്ച ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്കു മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന ഒരു ടണ്ണോളം നേന്ത്രക്കായകൾ നശിച്ചു.എംസി റോഡിലെ പള്ളിച്ചിറയിൽ ഇന്നലെ രാവിലെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ഏത്തയ്ക്ക കയറ്റി തൊടുപുഴയ്ക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു ഓടയിലേക്കു വീണത്. ലോറിയിൽ ഉണ്ടായിരുന്ന ഏത്തക്ക കുലകൾ റോഡിലാകെ ചിതറി വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഓടയിൽ വീണ ലോറി പൂർണമായും തകർന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല.