ADVERTISEMENT

മട്ടാഞ്ചേരി∙ ലോകത്തിലെ ഏറ്റവും വലിയ ചന്ദനത്തിരിയും വലിയ അത്തർ കുപ്പിയും മട്ടാഞ്ചേരിയുടെ വിസ്മയമാകുന്നു. ജൂതത്തെരുവിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഐആർഎസ് പെ‍ർഫ്യൂം ഫാക്ടറിയിലാണ് ഇവ രണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്.69 അടി നീളമുള്ള ചന്ദനത്തിരി കൈ കൊണ്ട് നിർമിച്ചതാണ്. 412 കിലോഗ്രാം തൂക്കമുണ്ട്. ചന്ദനപ്പൊടി, ചന്ദനത്തൈലം തുടങ്ങിയവ ചേർത്താണു നിർമാണം. 2 മാസത്തിലേറെ സമയമെടുത്ത് നിർമിച്ച ചന്ദനത്തിരി കത്തി തീരാൻ ഒരു മാസം എടുക്കും. 3600 ലീറ്റർ അത്തർ അടക്കം ചെയ്ത വലിയ കുപ്പിയാണ് ഇവിടെയുള്ളത്. 10 അടി ഉയരമുണ്ട് കുപ്പിക്ക്. 4000 കിലോഗ്രാം ചന്ദനത്തിരി കെട്ടുകളാക്കി കടയുടെ മേൽത്തട്ടി അലങ്കരിച്ചിരിക്കുന്നു. 10 വർഷം വരെ ഇവ കേടാകാതെ ഇരിക്കും. ഇവയൊന്നും വിൽപനയ്ക്ക് അല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com