മരട് ∙ ഐടിഐയിലെ പഴഞ്ചൻ കോഴ്സുകൾക്കു പകരം ആധുനിക കാലത്തിന് അനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠനരീതി ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ മരട് ഗവ. ഐടിഐയിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കൊച്ചിയിൽ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ ഐടിഐയിലെ പഴഞ്ചൻ കോഴ്സുകൾക്കു പകരം ആധുനിക കാലത്തിന് അനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന പഠനരീതി ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ മരട് ഗവ. ഐടിഐയിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചിയിൽ ഏറെ പ്രാധാന്യമുള്ള മറൈൻ ഫിറ്റിങ് കോഴ്സ് കേന്ദ്രാനുമതി കിട്ടിയാലുടൻ മരട് ഐടിഐയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നെട്ടൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐടിഐക്കു 2019 സംസ്ഥാന സർക്കാർ അനുവദിച്ച 9.39 കോടി രൂപ വിനിയോഗിച്ച് മരട് മാങ്കായിൽ സ്കൂൾ സമുച്ചയത്തിലാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ 2 ക്ലാസ് മുറികൾ, ഇലക്ട്രോണിക്സ്/മെക്കാനിക്കൽ വർക്‌ഷോപ്, വെൽഡർ, വർക്‌ഷോപ്, സ്റ്റോർ റൂം, ഇലക്ട്രിക് റൂം, ശുചിമുറി എന്നിവയാണ് ഉള്ളത്. 

മുകൾ നിലയിൽ ഇലക്ട്രിക്കൽ വർക്‌ഷോപ്, ഐടി ലാബ്, ക്ലാസ് മുറി, ഓഫിസ് - സ്റ്റാഫ് മുറി എന്നിവയുമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എത്രയും പെട്ടെന്ന് ക്ലാസുകൾ ഇവിടേക്കു മാറ്റും.കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. ബിനു, മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, സ്ഥിരസമിതി അധ്യക്ഷരായ ബിനോയ്‌ ജോസഫ്, ബേബി പോൾ, റിയാസ് കെ. മുഹമ്മദ്, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ഡോ. വീണാ എൻ. മാധവൻ, വ്യാവസായിക പരിശീലന വകുപ്പ് അഡിഷനൽ ഡയറക്ടർ കെ.പി. ശിവശങ്കർ, നോഡൽ ഐടിഐ പ്രിൻസിപ്പൽ ഗവ. ഐടിഐ കളമശേരി പി.കെ. രഘുനാഥൻ, മരട് ഐടിഐ പ്രിൻസിപ്പൽ കെ.സി അനിത, ഇൻസ്പെക്ടർ ഓഫ് ട്രയിനിങ് ആനി സ്റ്റെല്ല ഐസക്, സി.ആർ. ഷാനവാസ്, ടി.എം. അബ്ബാസ്, എം.പി. സുനിൽകുമാർ, ജിൻസൺ പീറ്റർ, പി.ബി. വേണുഗോപാൽ, ജോർജ് കരിയാനപ്പിള്ളി, ടി.എൻ. രവി, എം.കെ. വിജയകുമാർ, അരുൺരാജ് തുടങ്ങിയവർ പ്രസംഗിച്ചു.