കണ്ടെയ്നർ ടെർമിനൽ പാതയിലെ പാലങ്ങളുടെ തൂണുകളുടെ തകർച്ച പരിശോധിച്ചില്ല; പരിഹാരവുമായില്ല
വരാപ്പുഴ ∙ പ്രധാന പാലങ്ങളിൽ തൂണുകളുടെ അടിഭാഗം കോൺക്രീറ്റ് ഒലിച്ചു പോയ നിലയിൽ കണ്ടെത്തിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പാതയിൽ അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇതിലൂടെ ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തിയെങ്കിലും പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു കൃത്യമായ

വരാപ്പുഴ ∙ പ്രധാന പാലങ്ങളിൽ തൂണുകളുടെ അടിഭാഗം കോൺക്രീറ്റ് ഒലിച്ചു പോയ നിലയിൽ കണ്ടെത്തിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പാതയിൽ അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇതിലൂടെ ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തിയെങ്കിലും പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു കൃത്യമായ ശാസ്ത്രീയമായ പരിശോധനകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലത്തിലും തൂണുകളിലും രണ്ടു ദിവസം മുൻപ് ആദ്യഘട്ട പരിശോധന നടത്തിയെങ്കിലും നിർമാണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
നിർമാണ പ്രവൃത്തികൾക്കു കരാർ നൽകിയിരുന്ന ആന്ധ്രപ്രദേശിലെ സോമ കൺസ്ട്രക്‌ഷൻ കമ്പനിയുമായി അറ്റകുറ്റപ്പണികളുടെ ധാരണയുണ്ടെങ്കിലും ഇതിന്റെ നിയമവശം സംബന്ധിച്ചുള്ള കാലതാമസം ദേശീയപാത അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാലം നിർമാണത്തിനായി സോമ കൺസ്ട്രക്‌ഷൻ കമ്പനിയുമായി ഉപകരാർ ഏർപ്പെട്ട ഫ്യുഗൂറ എന്ന കമ്പനിയും ഫ്യുഗൂറയുമായി വീണ്ടും ഉപകരാർ ഏർപ്പെട്ട പ്രാദേശിക കമ്പനിയുമായി ദേശീയപാത അധികൃതർക്കു നേരിട്ടു ബന്ധമില്ലെന്നതും പ്രശ്നമാണ്.
തൂണുകളുടെ കോൺക്രീറ്റ് മുഴുവൻ ഒലിച്ചു പോയതിനാൽ താൽക്കാലികമായി അറ്റകുറ്റപ്പണികൾ നടത്താൻ കഴിയില്ലെന്നാണു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൂണുകളും ഗർഡറുകളും പൊളിച്ചു പണിയേണ്ട കാര്യവും പരിഗണനയിലുണ്ട്. പതിനാലു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ഗർഡറുകൾ മുൻപ് രണ്ടു തവണ തകർന്നതിന്റെ അപാകത പരിശോധിക്കാൻ അധികൃതർ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കടമക്കുടി പഞ്ചായത്ത് ദേശീയപാത അധികൃതർക്കു നൽകിയ പരാതിയിലുണ്ട്.