വരാപ്പുഴ ∙ കണ്ടെയ്നർ പാതയിലെ കോതാട്-മൂലമ്പിള്ളി പാലത്തിന്റെ പ്രാഥമിക പരിശോധനയിൽ നാലു തൂണുകളുടെ അടിവശം പൂർണമായും നശിച്ചതായും ഉടൻ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായും കണ്ടെത്തി. മറ്റു രണ്ടു തൂണുകൾക്കു ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും തൂണുകൾ ഉടൻ ബലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നുമാണു പരിശോധനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരാപ്പുഴ ∙ കണ്ടെയ്നർ പാതയിലെ കോതാട്-മൂലമ്പിള്ളി പാലത്തിന്റെ പ്രാഥമിക പരിശോധനയിൽ നാലു തൂണുകളുടെ അടിവശം പൂർണമായും നശിച്ചതായും ഉടൻ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായും കണ്ടെത്തി. മറ്റു രണ്ടു തൂണുകൾക്കു ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും തൂണുകൾ ഉടൻ ബലപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നുമാണു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ചു പ്രാഥമിക റിപ്പോർട്ട് കൺസൽറ്റിങ് ഏജൻസിയായ ധ്രുവ് കൺസൽറ്റൻസി ദേശീയപാത അധികൃതർക്കു കൈമാറും. ഇതോടൊപ്പം മുളവുകാട്–മൂലമ്പിള്ളി–പാലത്തിന്റെയും കോതാട്–ചേരാനല്ലൂർ പാലത്തിന്റെയും തൂണുകളുടെ ബലപരിശോധന വിവരങ്ങളും കൺസൽറ്റൻസി ശേഖരിക്കുന്നുണ്ട്. കണ്ടെയ്നർ‌ റോഡിലെ കോതാട്-ചേരാനല്ലൂർ, കോതാട്-മൂലമ്പിള്ളി, മൂലമ്പിള്ളി-മുളവുകാട് പാലങ്ങളുടെ ബലക്ഷയം സംബന്ധിച്ചാണു ദേശീയപാത അധികൃതർ കൺസൽറ്റൻസിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തൂണുകളുടെ ദൃശ്യങ്ങളും എത്രമാത്രം കോൺക്രീറ്റ് ഒലിച്ചു പോയെന്ന വിവരങ്ങളുമാണു പ്രാഥമികഘട്ടമായി ശേഖരിക്കുന്നത്. രണ്ടു വർഷം മുൻപ് ദേശീയപാത സമര സമിതിയുടെ ഭാരവാഹികൾ കോതാട്-മൂലമ്പിള്ളി പാലത്തിന്റെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ദേശീയപാത അധികൃതർക്കു പരാതി അയച്ചിരുന്നു. അന്നു ദേശീയപാത അധികൃതർ രഹസ്യമായി പരിശോധന നടത്തിയതോടെ പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നു കടമക്കുടി പഞ്ചായത്തിന്റെയും ദേശീയപാത സമര സമിതിയുടെ ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ADVERTISEMENT

മൂലമ്പിള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നു പ്രാദേശികമായ മുങ്ങൽ വിദഗ്ധരെ കണ്ടെത്തി പുഴയിൽ പാലത്തിന്റെ ഭാഗത്തിന്റെ ഫോട്ടോകളും വിഡിയോകളുമാണ് പ്രാഥമികഘട്ടത്തിൽ എടുക്കുന്നത്. ഇൗ പരിശോധനയിലാണു കോതാട്-മൂലമ്പിള്ളി പാലത്തിന്റെ ആറു തൂണുകൾക്കു ബലക്ഷയം ഉണ്ടെന്നും ഇതിൽ നാലു തൂണുകൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും വ്യക്തമായത്. തൂണുകളുടെ കോൺക്രീറ്റ് എത്രമാത്രം അളവിൽ ഒലിച്ചു പോയെന്നും ഇതു എത്തരത്തിൽ പുനർനിർമിക്കാമെന്നാണ് പ്രാഥമിക പരിശോധനയിൽ നോക്കുന്നത്. തുടർന്നു ദേശീയപാത അധികൃതർ നിയോഗിക്കുന്ന സാങ്കേതിക വിഭാഗത്തിന്റെ നേതൃത്വത്തിലാണു ജോലികൾ നടത്തേണ്ടത്.