പശുഫാം പൂട്ടണം; പ്രക്ഷോഭം
പെരുമ്പാവൂർ ∙ മുടക്കുഴ പഞ്ചായത്ത് തുരുത്തിയിൽ പരിസ്ഥിതി–ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു പശുഫാം പ്രവർത്തിക്കുന്നു എന്നാരോപിച്ചു നാട്ടുകാർ പ്രക്ഷോഭം തുടങ്ങി.15 വർഷമായി പ്രവർത്തിക്കുന്ന ഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ ∙ മുടക്കുഴ പഞ്ചായത്ത് തുരുത്തിയിൽ പരിസ്ഥിതി–ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു പശുഫാം പ്രവർത്തിക്കുന്നു എന്നാരോപിച്ചു നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. 15 വർഷമായി പ്രവർത്തിക്കുന്ന ഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 6 കുടുംബങ്ങളടക്കം 20 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വീടുകളിൽ നിന്ന് 20 അടി അകലം പോലും പാലിക്കാതെയാണ് ഫാം സ്ഥാപിച്ചിട്ടുള്ളത്. പരിസരത്തെ 9 കിണറുകളാണു ഫാമിലെ മാലിന്യം കലർന്ന് ഉപയോഗശൂന്യമായത്.
മൃഗങ്ങളുടെ വിസർജ്യങ്ങൾ സമീപ പുരയിടങ്ങളിലൂടെ ഒഴുകി പ്രളയക്കാട് പാടശേഖരത്തിലൂടെ മുടക്കുഴ തോട്ടിലെത്തി നാട്ടിലെ പ്രധാന ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു എന്നാണു പരാതി. സമീപവാസികളിൽ അലർജിയും ത്വക്ക് രോഗങ്ങളും കണ്ടെത്തി ചികിത്സിക്കുന്നതായി പരിസരവാസികൾ പറയുന്നു. ഫാം അടച്ചുപൂട്ടാൻ തയാറാകുന്നില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ മാർച്ച് ഒന്നു മുതൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുമെന്ന് കർമ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് പി.കെ.ജോണി അധ്യക്ഷത വഹിച്ചു. ശിവൻ കദളി, പി.ഒ.പോളച്ചൻ, അബ്ദുൽ ജബ്ബാർ മേത്തർ, ടി.എ.വർഗീസ്, കെ.വി.മത്തായി, കെ.മാധവൻനായർ എന്നിവർ പ്രസംഗിച്ചു.