മാറികയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
പാലക്കുഴ∙ മാറിക മേഖലയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മാറിക കവലയിലെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തുറന്നു വിട്ടതോടെയാണ് മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായത്. ചെക്ക് ഡാമിന്റെ പലകകൾ ഊരി മാറ്റുകയും ചോർച്ച ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്

പാലക്കുഴ∙ മാറിക മേഖലയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. മാറിക കവലയിലെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തുറന്നു വിട്ടതോടെയാണ് മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായത്. ചെക്ക് ഡാമിന്റെ പലകകൾ ഊരി മാറ്റുകയും ചോർച്ച ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ നശിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി.
കുടിവെള്ളത്തിനായാണ് ഭൂരിഭാഗം ജനങ്ങളും മാറിക ചെക്ക് ഡാമിനെ ആശ്രയിക്കുന്നത്. ഈ ചെക്ക് ഡാമിൽ വെള്ളം കെട്ടി നിർത്തി പമ്പിങ് നടത്തി മാറിക ദ്വീപ് ശുദ്ധജല പദ്ധതി വഴിയാണ് മേഖലയിൽ വെള്ളമെത്തിക്കുന്നത്. 6 വാർഡുകളിലെ ജനങ്ങൾ വേനൽക്കാലത്ത് ചെക്ക് ഡാമിനെ ആശ്രയിക്കുന്നുണ്ട്. മദ്യപാന സംഘത്തിന്റെയും രാസ ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘവും മാറികയിൽ വ്യാപകമാണ്. ചെക്ക് ഡാം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.