വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം നാളെ പെരുമ്പാവൂർ ∙ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉപഭോക്ത്യ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡിന്റെ പെരുമ്പാവൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ വരുന്ന വൈദ്യുതി ഉപയോക്താക്കളുടെ സംഗമം നാളെ രാവിലെ 10ന് പെരുമ്പാവൂർ വൈഎംസിഎ ഹാളിൽ നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം നാളെ 
പെരുമ്പാവൂർ ∙ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉപഭോക്ത്യ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡിന്റെ പെരുമ്പാവൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ വരുന്ന വൈദ്യുതി ഉപയോക്താക്കളുടെ സംഗമം നാളെ രാവിലെ 10ന് പെരുമ്പാവൂർ വൈഎംസിഎ ഹാളിൽ നടത്തും. ഉപഭോക്താക്കളുടെ സംശയങ്ങൾക്കും, പരാതികൾക്കും മറുപടി നൽകും. പരാതി പരിഹാര സംവിധാനങ്ങളെ കുറിച്ചും, ഉപയോക്താക്കളുടെ പൊതുവായ അവകാശങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തും. വൈദ്യുതി റെഗുലേറ്ററി കമ്മിഷനിലെ ഉദ്യോഗസ്ഥർ യോഗത്തിൽ വിഷയാവതരണം നടത്തും. 

ലോൺ, ലൈസൻസ് സബ്‌സിഡി മേള 
പെരുമ്പാവൂർ ∙ കൂവപ്പടി പഞ്ചായത്തിന്റെയും കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തിൽ നാളെ 10ന് കൂവപ്പടി പഞ്ചായത്ത്‌ ഹാളിൽ സംരംഭകർക്കായി ലോൺ, ലൈസൻസ് സബ്‌സിഡി മേള നടത്തും.  പുതിയ സംരംഭം ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനും വേണ്ടിയാണു  മേള സംഘടിപ്പിക്കുന്നത്. 8606472606.

ജെൻഡർ സെമിനാർ
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ ജെൻഡർ സെൻസിറ്റൈസേഷൻ ക്ലബ്ബിന്റെ സെമിനാർ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷയായി. ഡോ. ഡയാന ആൻ ഐസക്, ഡോ. സെലീഷ്യ ജോസഫ്, ഡോ. ഷെറിൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു.

എംഎ കോളജിൽ മെഡിക്കൽ ക്യാംപ് നാളെ
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജ് പൂർവവിദ്യാർഥി സംഘടന ഐഎംഎയുടെ സഹകരണത്തോടെ നാളെ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 7നു രക്തപരിശോധന തുടങ്ങും. കാർക്കിനോസ് ഹെൽത്ത്കെയർ കേരള സിഇഒ ആൻഡ് മെഡിക്കൽ ഡയറക്ടർ ഡോ. മോനി ഏബ്രഹാം കാൻസർ അവബോധ ശിൽപശാല നയിക്കും. ദന്ത, നേത്ര പരിശോധനകൾക്കായി ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജ്, അഹല്യ കണ്ണാശുപത്രി ടീം പങ്കെടുക്കും. 86069 14867.പൂർവവിദ്യാർഥി, അധ്യാപക സംഗമം 10നു 10ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷനാകും. 

മെഡിക്കൽ ക്യാംപ് നടത്തി
തിരുവാങ്കുളം ∙ ട്രൂ കെയർ നിധി ലിമിറ്റഡിന്റെ നേതൃത്വത്തിൽ വെൽകെയർ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാംപ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു. ട്രൂ കെയർ നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ.കുര്യൻ പി. ഏബ്രഹാം പ്രസംഗിച്ചു. ചടങ്ങിൽ നിർധനനായ രോഗിക്കു വീൽചെയർ കൈമാറി.

ശുദ്ധജലം മുടങ്ങും
എളങ്കുന്നപ്പുഴ∙ഞാറയ്ക്കൽ,നായരമ്പലം,എടവനക്കാട്,കുഴുപ്പിളളി,പള്ളിപ്പുറം,കോട്ടുവള്ളി,ഏഴിക്കര,ചേന്ദമംഗലം,വടക്കേക്കര,ചിറ്റാറ്റുകര,പറവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 9ന് ശുദ്ധജലവിതരണം പൂർണമായി മുടങ്ങും. ചൊവ്വര ജലശുദ്ധീകരണശാലയിൽ പുതിയ മോട്ടോർപമ്പ് സ്ഥാപിക്കുന്നതിനെ തുടർന്നാണിത്.