തുരുത്തിപ്പുറത്ത് 5 പേരെ തെരുവുനായ് ആക്രമിച്ചു
വടക്കേക്കര ∙ തുരുത്തിപ്പുറം മേഖലയിൽ 5 പേരെ തെരുവുനായ് ആക്രമിച്ചു. തുരുത്തിപ്പുറം സ്വദേശികളായ ജോഷി, ദേവിദാസ്, രജിത, ഡെയ്സി, കട്ടത്തുരുത്ത് സ്വദേശിനി ജാൻസി എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തുരുത്തിപ്പുറത്തു വച്ചാണ് ജോഷിയുടെ കയ്യിൽ കടിച്ചത്.ജോലി കഴിഞ്ഞു വരികയായിരുന്ന ദേവിദാസിന്റെ

വടക്കേക്കര ∙ തുരുത്തിപ്പുറം മേഖലയിൽ 5 പേരെ തെരുവുനായ് ആക്രമിച്ചു. തുരുത്തിപ്പുറം സ്വദേശികളായ ജോഷി, ദേവിദാസ്, രജിത, ഡെയ്സി, കട്ടത്തുരുത്ത് സ്വദേശിനി ജാൻസി എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തുരുത്തിപ്പുറത്തു വച്ചാണ് ജോഷിയുടെ കയ്യിൽ കടിച്ചത്. ജോലി കഴിഞ്ഞു വരികയായിരുന്ന ദേവിദാസിന്റെ കാലിലും കടിച്ചു.
തുരുത്തിപ്പുറം ക്ഷീരസംഘത്തിൽ പാൽ കൊടുക്കാൻ പോകുന്ന വഴിയാണ് രജിതയുടെ കയ്യിൽ കടിച്ചത്. ഡെയ്സി, ജാൻസി എന്നിവരെ പള്ളിയിൽ നിന്നു വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. പറവൂർ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രികളിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമായി ഇവർ ചികിത്സ നേടി. ഒരു വീട്ടിലെ വളർത്തു നായയ്ക്കും കടിയേറ്റു.