കൊച്ചി∙ സിനിമ എന്നത് ആധുനികയുഗത്തിന്റെ മാധ്യമമാണെന്നും ഷോര്‍ട്ടിഫിലിമുകളിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ എളുപ്പമാണെന്നും പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴിലുള്ള ചാവറ ഫിലിം സ്‌കൂളും ചാവറ മൂവി സര്‍ക്കിളും സംയുക്തമായി സംഘടിപ്പിച്ച ചാവറ ഫിലിം സ്‌കൂള്‍ ഷോട്ട് ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിനിമ എന്നത് ആധുനികയുഗത്തിന്റെ മാധ്യമമാണെന്നും ഷോര്‍ട്ടിഫിലിമുകളിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ എളുപ്പമാണെന്നും പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴിലുള്ള ചാവറ ഫിലിം സ്‌കൂളും ചാവറ മൂവി സര്‍ക്കിളും സംയുക്തമായി സംഘടിപ്പിച്ച  ചാവറ ഫിലിം സ്‌കൂള്‍ ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം. കെ. സാനു. അഭിനയത്തിന്റെ യഥാര്‍ഥ കല കാണാന്‍ സാധിക്കുന്നത് നാടകത്തിലാണ്. പക്ഷേ, ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത് സിനിമയ്ക്കാണ്.  ജോണ്‍പോളാണ് തന്നെ  പല സിനിമകളും കാണാന്‍ പ്രോത്സാഹിപ്പിച്ച വ്യക്തിയെന്നും, യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍  ജോസഫിന്റെയും തിക്കുറുശ്ശിയുടേയുമൊക്കെ നാടകങ്ങള്‍ സ്റ്റേജില്‍ കണ്ടിട്ടുള്ള കാര്യവും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ഒരു തണല്‍മരം പോലെ ചാവറ കള്‍ച്ചറല്‍സെന്റര്‍ കലകളെ പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതും  ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. 

വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ മാത്രമേ, ഷോര്‍ട്ട്ഫിലിം തയ്യാറാക്കാന്‍ സാധിക്കൂ. ചുരുങ്ങിയ സമയത്തില്‍ നിന്നു കൊണ്ട് എന്താണ് പറയാനുള്ളത് എന്നത് പ്രേക്ഷകനിലേക്ക് എത്തിക്കുവാന്‍ സാധിക്കുക എന്നതിനാല്‍ ഷോര്‍ട്ട്ഫിലിമല്ല എല്ലാം  സിനിമകളുമാണെന്നും നടനും സംവിധായകനുമായ  ശ്രീകാന്ത് മുരളി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സ്വാഗതം പറഞ്ഞു. ഫെസ്റ്റിവല്‍ ജ്യൂറി ചെയര്‍മാനായ സംവിധായകന്‍ ആന്റണി സോണി അധ്യക്ഷത വഹിച്ചു. ചാവറ ഫിലിം സ്‌കൂളിലെ ആദ്യ ബാച്ച്  എഡിറ്റിംഗ് വിദ്യാര്‍ത്ഥികളുടെ   സര്‍ട്ടിഫിക്കറ്റ് ഫാ. മാത്യു കിരിയാന്തന്‍ വിതരണം ചെയ്തു. 

ADVERTISEMENT

മികച്ച ചിത്രത്തിന് 20,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും സോനു ടി.പി. സംവിധാനം ചെയ്ത നൈറ്റ് കോള്‍ തെരഞ്ഞെടുത്തു . മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും  ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത കൈമിറയും, കെ.ജി ജോര്‍ജ് സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച സംവിധാകനുള്ള അവാര്‍ഡ്  10,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും ലില്ലി എന്ന സിനിമ സംവിധാനം മറിയം ജോസഫിനും, സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ അവാര്‍ഡ്  7,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും ഷമ്മാസ് ജംഷീര്‍ സംവിധാനം ഓളാട എന്ന ചിത്രത്തിനും, ജോണ്‍പോള്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്  5000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നൈറ്റ് കോളിനും സമ്മാനിച്ചു. ജൂറി അംഗം പി.ജെ. ചെറിയാന്‍, ടി.എം.എബ്രഹാം, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.