പെരുമ്പാവൂർ ∙ കുറിച്ചിലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ നടപ്പാതയും നവീകരിച്ച ഗാലറിയും ഓപ്പൺ ജിമ്മും നാളെ വൈകിട്ട് 5ന് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിലാണു കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഇവ നിർമിച്ചത്.പ്രഭാത സായാഹ്ന സവാരിക്കായി 300

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ കുറിച്ചിലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ നടപ്പാതയും നവീകരിച്ച ഗാലറിയും  ഓപ്പൺ ജിമ്മും നാളെ വൈകിട്ട് 5ന് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിലാണു കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഇവ നിർമിച്ചത്. പ്രഭാത സായാഹ്ന സവാരിക്കായി 300 മീറ്റർ ചുറ്റളവിൽ ഒന്നര മീറ്റർ വീതിയിൽ ടൈൽ വിരിച്ചാണ് നടപ്പാത നിർമിച്ചിട്ടുള്ളത്. ഗ്രൗണ്ടിൽ നേരത്തെയുണ്ടായിരുന്ന ഗാലറിയുടെ പടികൾ മുഴുവൻ ടൈൽ പതിച്ച് രണ്ടായിരത്തോളം പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിൽ നവീകരിച്ചു. ഗ്രൗണ്ടിന്റെ  ഒരു ഭാഗത്ത് പത്തിലധികം വ്യായാമ ഉപകരണങ്ങളുള്ള ഓപ്പൺ ജിം സ്ഥാപിക്കുകയും ചെയ്തു.

ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഗ്രൗണ്ടിന്റെ 2  വശങ്ങളിലും കാനകൾ നിർമിച്ചു.തോട്ടുവ, കൂവപ്പടി,കോടനാട്, കുറിച്ചിലക്കോട്, അകനാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള ആളുകൾ പ്രഭാത സായാഹ്ന സവാരിക്കായി മലയാറ്റൂർ മണപ്പാട്ടി ചിറയിലാണ് ഇപ്പോൾ പോകുന്നത്.  ഇനി മുതൽ ഇവർക്ക് സവാരിക്കും വ്യായാമത്തിനുമായി സ്റ്റേഡിയം ഗ്രൗണ്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവിഷൻ അംഗവുമായ  മനോജ് മൂത്തേടൻ പറഞ്ഞു.  ഭാവിയിൽ ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ജില്ലാ    പഞ്ചായത്ത് ഏർപ്പെടുത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT