നെടുമ്പാശേരി ∙ ശങ്കരാചാര്യർ ഹരിശ്രീ കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി ആഘോഷം 14ന് നടക്കും. മാഘ മാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാളാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്.വിദ്യാ ദേവതയായ സരസ്വതി ദേവിയെ രാജ്യം മുഴുവൻ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി ദേവിയുടെ പിറന്നാൾ ദിനം കൂടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ ശങ്കരാചാര്യർ ഹരിശ്രീ കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി ആഘോഷം 14ന് നടക്കും. മാഘ മാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാളാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വിദ്യാ ദേവതയായ സരസ്വതി ദേവിയെ രാജ്യം മുഴുവൻ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി ദേവിയുടെ പിറന്നാൾ ദിനം കൂടിയാണ്. കേരളത്തിൽ പുരാതനമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടന്നു വരുന്നത്.

പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വിദ്യാരംഭം, ചോറൂണ് തുടങ്ങിയവയ്ക്കും ഈ ദിവസം ഉത്തമമായി കണക്കാക്കുന്നു പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ചിലങ്കയും വസന്ത പഞ്ചമി ദിനം പൂജയ്ക്ക്‌ വയ്ക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.വസന്ത പഞ്ചമി ദിനം ദർശനസമയം രാവിലെ 5 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമാണ്. രാവിലെ 7.30 മുതൽ 10.30 വരെ വിദ്യാരംഭവും ചോറൂണും നടത്താം. വിദ്യയുടെ ദേവതകളായ പ്രഥമഗുരു ദക്ഷിണാ മൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും വിദ്യാരംഭം നടന്നു വരുന്നു.  

ADVERTISEMENT

തന്ത്രിയുടെ പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അധ്യാപകരും പണ്ഡിതരുമായ ആചാര്യൻമാർ വിദ്യാരംഭത്തിന് നേതൃത്വം നൽകും. വസന്ത പഞ്ചമിയുടെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാഞ്ജലികളും വിശേഷാൽ പൂജകളും നിവേദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച് സേവിക്കാൻ സാധിക്കുന്ന ആയുർവേദ നെയ്യ് ക്ഷേത്രത്തിൽ ലഭിക്കും. 

ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയായ നാവ്-മണി-നാരായം സമർപ്പണം പ്രത്യേകമായി ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിശേഷാൽ പൂജകളും നിറമാലയും ചുറ്റുവിളക്കും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. മലർപ്പറ, വിദ്യാ വാഗീശ്വരി പൂജ തുടങ്ങിയ പ്രധാന വഴിപാടുകളും നടത്താം. രാവിലെ വിശേഷാൽ സരസ്വതി പൂജകളും വേദ മന്ത്ര ജപങ്ങളും, പുരാണ പാരായണവും കീർത്തനാലാപനവും വൈകിട്ട് നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT

ക്ഷേത്രത്തിലെ മൂന്നാമത് വസന്ത പഞ്ചമി സംഗീതോത്സവം വൈകിട്ട് 6 ന് സംസ്കൃത സർവകലാശാല സംഗീത വിഭാഗം അധ്യാപിക ഡോ. പ്രീതി സതീഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണക്കച്ചേരിയും വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത സദസ്സും ഉണ്ടായിരിക്കുന്നതാണ് എന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു. പ്രസിദ്ധരായ നർത്തകരും സംഗീതജ്ഞരും കലാകാരന്മാരും ഈ സവിശേഷ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ സമ്മേളിക്കും.