വൈപ്പിൻ∙ വീതി കുറഞ്ഞ സംസ്ഥാന പാതയോട് തൊട്ടുചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമറുകൾ അപകട ഭീഷണി ഉയർത്തുന്നു. വശങ്ങളിലെ കയ്യേറ്റവും അശാസ്ത്രീയ നിർമാണവും മൂലം റോഡിന്റെ വീതി കുറയുകയും വാഹനപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നത് അപകടസാധ്യത ഇരട്ടിയാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം നായരമ്പലത്ത് നിയന്ത്രണം വിട്ട വാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ വീതി കുറഞ്ഞ സംസ്ഥാന പാതയോട് തൊട്ടുചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമറുകൾ അപകട ഭീഷണി ഉയർത്തുന്നു. വശങ്ങളിലെ കയ്യേറ്റവും അശാസ്ത്രീയ നിർമാണവും മൂലം റോഡിന്റെ വീതി കുറയുകയും വാഹനപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നത് അപകടസാധ്യത ഇരട്ടിയാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം നായരമ്പലത്ത് നിയന്ത്രണം വിട്ട വാൻ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായിരുന്നു. ഭാഗ്യവശാൽ ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ അപകടം ഉണ്ടായതിന് സമീപത്തു തന്നെ റോഡിലേക്ക് കയറി നിൽക്കുന്ന തരത്തിൽ മറ്റൊരു ട്രാൻസ്ഫോമർ ഉണ്ട്. ഇത്തരത്തിലുള്ളവ മാറ്റി സ്ഥാപിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നടപടി ഒന്നും ഉണ്ടാവാറില്ല.

ഇടക്കാലത്ത് സംസ്ഥാനപാത അശാസ്ത്രീയമായി വീതി കൂട്ടിയതിനെ തുടർന്ന് റോ‍ഡ് ടാറിങ് ട്രാൻസ്ഫോമറുകളുടെ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയായി. ഇതോടെ ഇവയോടു തൊട്ടുചേർന്നു തന്നെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. നായരമ്പലത്തെ ട്രാൻസ്ഫോമറിൽ ബസ് ഉരസി ഇതിനു മുൻപ് രണ്ട് തവണ അപകടം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വൈപ്പിൻ റൂട്ടിൽ കണ്ടെയ്നർ ലോറി ഗതാഗതം വർധിച്ച സാഹചര്യത്തിൽ അപകട സാധ്യതയും കൂടിയിരിക്കുകയാണ്. ചിലയിടങ്ങളിൽ ട്രാൻസ്ഫോമറുകൾക്ക് ചുറ്റും സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പലയിടങ്ങളിലും ഇത്തരം വേലി സ്ഥാപിക്കാൻ പോലും സ്ഥലമില്ലാത്ത തരത്തിൽ റോഡിനോട് ചേർന്നാണ് ഇവയുടെ നിൽപ്പ്.

ടാറിങ്ങിന് പുറമേ കാന, നടപ്പാത എന്നിവയുടെ നിർമാണം കൂടിയായതോടെ റോഡിന്റെ വീതി പലയിടത്തും അടിക്കണക്കിന് കുറഞ്ഞിട്ടുണ്ട്. എതിരെ വാഹനങ്ങൾ വന്നാൽ വശങ്ങളിലേക്ക് ഒതുക്കാൻ പോലും പലപ്പോഴും സ്ഥലം ഇല്ല. ഇത്തരം സന്ദർഭങ്ങളിലാണ് റോഡിനോട് ചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമറുകൾ അപകടകാരിയായി മാറുന്നത്. അപകടങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ ഇവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ഉൾപ്രദേശങ്ങളിൽ പോക്കറ്റ് റോഡുകൾക്ക് അരികിലും ഇത്തരത്തിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോമറുകൾ സ്ഥിതി ചെയ്യുന്നുണ്ട്. വള്ളികളും മറ്റും പടർന്ന് കാടുപിടിച്ച അവസ്ഥയിൽ ഉള്ളവയും കൂട്ടത്തിലുണ്ട്.