ബ്ലാക്ക് സ്പോട്ടുകൾക്ക് ബൈ ബൈ...
മരട് ∙ കൊച്ചി ബൈപാസിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാനുള്ള നടപടികളുമായി എൻഎച്ച്എഐ അധികൃതർ. തുടരെ അപകടങ്ങൾ നടക്കുന്ന മരട് കണ്ണാടികാട്, നെട്ടൂർ, പാലാരിവട്ടം, ചക്കരപ്പറമ്പ് എന്നിവിടങ്ങളാണ് ബ്ലാക്ക് സ്പോട് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. ഈ ഭാഗങ്ങളിൽ യു ടേണുകളും ഹൈവേയിലേക്കു സർവീസ് റോഡുകളിൽ നിന്നുള്ള

മരട് ∙ കൊച്ചി ബൈപാസിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാനുള്ള നടപടികളുമായി എൻഎച്ച്എഐ അധികൃതർ. തുടരെ അപകടങ്ങൾ നടക്കുന്ന മരട് കണ്ണാടികാട്, നെട്ടൂർ, പാലാരിവട്ടം, ചക്കരപ്പറമ്പ് എന്നിവിടങ്ങളാണ് ബ്ലാക്ക് സ്പോട് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. ഈ ഭാഗങ്ങളിൽ യു ടേണുകളും ഹൈവേയിലേക്കു സർവീസ് റോഡുകളിൽ നിന്നുള്ള കട്ടിങ്ങുകളും അടയ്ക്കാനാണ് നിർദേശം. എൻഎച്ച്എഐ കൺസൽറ്റിങ് ടീമായ ധ്രുവ് കൺസൾറ്റൻസി അംഗം സുമ, കൊച്ചി അരൂർ ടോൾവേ കമ്പനി സിഇഒ ടി. സഹദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
ഇത്തരം കാര്യങ്ങൾ നടപ്പാക്കുമ്പോൾ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂവെന്ന് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻ പറമ്പിൽ ഉദ്യോഗസ്ഥ സംഘത്തോട് ആവശ്യപ്പെട്ടു. കട്ടിങ്ങുകളും യു ടേണുകളും അടയ്ക്കും മുൻപ് ഈ സ്ഥലങ്ങളിൽ അടിപ്പാതകൾ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.