ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം ഉത്സവത്തിനു തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. വൈകിട്ട് ശ്രീകോവിലിന്റെ തെക്കു കിഴക്ക് ഭാഗത്തു വിളക്കു കൊളുത്തി പാണി കൊട്ടി ദേവിയെയും ശാസ്താവിനെയും മുഖമണ്ഡപത്തിൽ ഇരുത്തി കാപ്പുകെട്ടിയതിനു ശേഷം കിഴക്കേ ചിറയിലേക്ക് ആറാട്ടിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം ഉത്സവത്തിനു തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. വൈകിട്ട് ശ്രീകോവിലിന്റെ തെക്കു കിഴക്ക് ഭാഗത്തു വിളക്കു കൊളുത്തി പാണി കൊട്ടി ദേവിയെയും ശാസ്താവിനെയും മുഖമണ്ഡപത്തിൽ ഇരുത്തി കാപ്പുകെട്ടിയതിനു ശേഷം കിഴക്കേ ചിറയിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു.  ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിയ ദേവിയെ മേൽശാന്തി ടി.പി. കൃഷ്ണൻ നമ്പൂതിരി ആരതി ഉഴിഞ്ഞു സ്വീകരിച്ചു.

കൊടിമരച്ചുവട്ടിൽ മേൽശാന്തിയും ദേവസ്വം ബോർഡ് അധികൃതരും ഭക്തരും പറ വച്ചതിനു ശേഷമാണു സ്വർണ കൊടിമരത്തിൽ തന്ത്രി കൊടിയേറ്റിയത്. 27 വരെയാണ് ഉത്സവാഘോഷം. പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ 24ന് ഉച്ചയ്ക്ക് 2 മുതൽ 10.30 വരെ നടക്കും. 25നു നടക്കുന്ന പൂരം എഴുന്നള്ളിപ്പ്, 26ലെ ഉത്രം ആറാട്ട്, 27ലെ അത്തം വലിയ ഗുരുതി എന്നിവയാണു പ്രധാന ചടങ്ങുകൾ. ഇന്നു മുതൽ 23 വരെ രാവിലെ 5.30 മുതൽ ദേവി പറയെടുപ്പിനായി പുറത്തേക്ക് എഴുന്നള്ളും.

ADVERTISEMENT

ആറാട്ടും ഇറക്കിപ്പൂജയും ഉള്ള സ്ഥലങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും പറ സ്വീകരിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത്, ചോറ്റാനിക്കര ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, അക്കമഡേഷൻ മാനേജർ ഇ.കെ.അജയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ. വേണുഗോപാൽ, സെക്രട്ടറി തമ്പി തിലകൻ, പ്രകാശൻ ശ്രീധരൻ എന്നിവർ പങ്കെടുത്തു.