സൈബർ സുരക്ഷ: ‘കേരള ഹാക്ക് റൺ’ എറണാകുളത്തെത്തി
ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാവിദഗ്ധരായ ടെക് ബൈ ഹേർട്ട് നയിക്കുന്ന ‘കേരള ഹാക്ക് റൺ’ എറണാകുളത്തെത്തി. സെന്റ് തെരേസസ് കോളജ്, ആലുവ ഭാരത് മാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സ്, എടത്തല അൽ അമീൻ കോളജ്, തേവര സേക്രഡ് ഹേർട്സ്

ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാവിദഗ്ധരായ ടെക് ബൈ ഹേർട്ട് നയിക്കുന്ന ‘കേരള ഹാക്ക് റൺ’ എറണാകുളത്തെത്തി. സെന്റ് തെരേസസ് കോളജ്, ആലുവ ഭാരത് മാതാ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സ്, എടത്തല അൽ അമീൻ കോളജ്, തേവര സേക്രഡ് ഹേർട്സ് കോളജ്, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, കുന്നുകര എംഇഎസ് കോളജ്, രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് എന്നിവിടങ്ങളിൽ ഹാക്ക് റണ്ണിന്റെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിച്ചു. മനോരമ ഓൺലൈനാണ് ഡിജിറ്റൽ മീഡിയ പാർട്ണർ.
ഫെബ്രുവരി 26ന് സെന്റ് തെരേസസ് കോളജിൽ ഹാക്ക് റൺ എറണാകുളം സിറ്റി പൊലീസ് സൈബർ സെൽ സബ് ഇൻസ്പെക്ടർ വൈ.ടി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ടെക് ബൈ ഹേർട്ട് സിഇഒ സജാദ് ചെമ്മുക്കാൻ, അൻഷി ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ഷിമിൽ മോഹൻദാസ് എന്നിവർ മുഖ്യാതിഥികളായി. സൈബർ സുരക്ഷാ ബോധവൽകരണം എന്ന വിഷയത്തിൽ സീനിയർ സെക്യൂരിറ്റി അനലിസ്റ്റ് എ.ആർ.വിഷ്ണു സെമിനാർ നയിച്ചു.
ചൂണ്ടി ഭാരത് മാതാ കോളജിൽ ക്രൈംബ്രാഞ്ച് എസ്‌പി ബിജി ജോർജ് ഹാക്ക് റൺ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ–സൈബർ ഫൊറൻസിക് അനലിസ്റ്റ് ആസാദ് ബാബു, സൈബർ ഡോം അസോഷ്യേറ്റ് പെനട്രേഷൻ ടെസ്റ്റർ അൻഫാസ് കലൂർ, സൈബർ ഡോം അസോഷ്യേറ്റ് സെക്യൂരിറ്റി റിസർച്ചറും ബഗ് ഹണ്ടറുമായ അഥർവ് കെ.വിനോദ് എന്നിവർ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെമിനാറുകൾക്ക് നേതൃത്വം നൽകി. എടത്തല അൽ അമീൻ കോളജിൽ എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ ഒപ്ടീവ് സെക്യൂരിറ്റി പ്രാക്ടീസ് മാനേജർ രാകേഷ് ശർമ, ഇവൈ സീനിയർ മാനേജർ ജോസഫ് നൈഗിൽ എന്നിവർ സെമിനാർ നയിച്ചു. വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ഫെബ്രുവരി 27ന് തേവര സേക്രഡ് ഹേർട്സ് കോളജിൽ എറണാകുളം എസിപി രാജ് കുമാർ കേരള ഹാക്ക് റൺ ഉദ്ഘാടനം ചെയ്തു. ആസാദ് ബാബു സെമിനാറിന് നേതൃത്വം നൽകി. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ കൊച്ചി ഇൻഫോ പാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ ഉദ്ഘാടനം ചെയ്തു. ടെക് ബൈ ഹേർട്ട് സിഇഒ സജാദ് ചെമ്മുക്കൻ മുഖ്യാതിഥിയായി. സൈബർ സുരക്ഷാ റിസർച്ചർ സേതു സതീഷ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. കുന്നുകര എംഇഎസ് കോളജിൽ ആസാദ് ബാബു, ധനൂപ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ എസിപി ടി.എം.വർഗീസ് ഹാക്ക് റൺ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് നടന്ന സെമിനാറിന് ടെക് ബൈ ഹേർട്ട് റിസർച്ച് ഹെഡ് എ.ആർ.സഫ്‌വാൻ നേതൃത്വം നൽകി.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള ഹാക്ക് റൺ യാത്ര ഫെബ്രുവരി 12ന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് കാൽലക്ഷത്തോളം കോളജ്, സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ അവബോധം വളർത്തുകയും വിവരസാങ്കേതിക സുരക്ഷാപരിജ്ഞാനം ലഭ്യമാക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. അഞ്ചു സോണുകളിലായി അൻപതോളം കോളജുകളിൽ ഹാക്ക് റൺ പര്യടനം നടത്തും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള ഹാക്ക് റൺ മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. വർക്ക് ഷോപ്പുകളും വിദഗ്ധർ നയിക്കുന്ന ചർച്ചാ സെഷനുകളും പ്രദർശനങ്ങളും ചോദ്യോത്തരവേളകളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.