ADVERTISEMENT

വൈപ്പിൻ∙ വാച്ചാക്കൽ തേവർതറ ഷിബുവിന്റെ വീട്ടിൽ വീണ്ടും തച്ചൻ കോഴിയുടെ (മൂങ്ങ) ‘സർപ്രൈസ് വിസിറ്റ്’. കാക്കയുടെ ആക്രമണത്തെ തുടർന്നാണ് തച്ചൻകോഴി വീട്ടിൽ എത്തിയത്. അതോടെ വീട്ടിലെ പൂച്ചയുടെ  പിടിയിൽ പെടുമെന്ന സ്ഥിതിയായി. ഒരു കണക്കിന് തച്ചൻകോഴിയെ രക്ഷപ്പെടുത്തിയ ഷിബു പക്ഷിയെ സുരക്ഷിതമായി വനംവകുപ്പിന്  കൈമാറി. ആഴ്ചകൾക്കു മുൻപും ഷിബുവിന്റെ വീട്ടിൽ ഇത്തരത്തിൽ തച്ചൻകോഴി എത്തിയിരുന്നു.

സംരക്ഷിത ഇനത്തിൽ പെട്ടവയായതിനാൽ  അന്നും  പക്ഷിയെ വനം വകുപ്പിന് കൈമാറുകയായിരുന്നു. പണ്ട് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെയുള്ള ഉയരമേറിയ മരങ്ങളിൽ  മാത്രം കൂടുണ്ടാക്കിയിരുന്ന തച്ചൻകോഴികൾ അത്തരം പ്രദേശങ്ങൾ കുറഞ്ഞതോടെ വീട്ടു പരിസരങ്ങളിലെ മരങ്ങളിലാണ് ചേക്കറുന്നത്. കേരളത്തിൽ കാണപ്പെടുന്ന 15 ഇനം മൂങ്ങകളിൽ ഒന്നാണ് നാട്ടിൽ പുറങ്ങളിൽ കാലൻകോഴി എന്നും ഇംഗ്ലീഷിൽ മോട്ടിൽഡ് വുഡ് ഔൾ എന്നും അറിയപ്പെടുന്ന ഇവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com