വനിതകളുടെ കളരിയഭ്യാസം നാളെ അരങ്ങിൽ
ഫോർട്ട്കൊച്ചി∙ നൂറിലേറെ വനിതകളുടെ കളരിയഭ്യാസം നാളെ അരങ്ങിൽ. ദക്ഷിണ ഭാരത വനിതാ കളരിയുടെ നേതൃത്വത്തിൽ വീരാംഗന–2024 എന്ന കളരി– യോഗ അഭ്യാസ പ്രകടനം നാളെ വൈകിട്ട് 5.30ന് പള്ളത്തു രാമൻ കേന്ദ്രത്തിൽ കെ.ജെ. മാക്സി എംഎൽഎ, എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ആറു വയസ്സുകാരി

ഫോർട്ട്കൊച്ചി∙ നൂറിലേറെ വനിതകളുടെ കളരിയഭ്യാസം നാളെ അരങ്ങിൽ. ദക്ഷിണ ഭാരത വനിതാ കളരിയുടെ നേതൃത്വത്തിൽ വീരാംഗന–2024 എന്ന കളരി– യോഗ അഭ്യാസ പ്രകടനം നാളെ വൈകിട്ട് 5.30ന് പള്ളത്തു രാമൻ കേന്ദ്രത്തിൽ കെ.ജെ. മാക്സി എംഎൽഎ, എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ആറു വയസ്സുകാരി കാരുണ്യയ്ക്ക് ഒപ്പം 75 വയസ്സുള്ള രാജമ്മ, കനകം, രാഗിണി തുടങ്ങിയവരും കരുത്തുറ്റ അഭ്യാസ പ്രകടനങ്ങളുമായി അരങ്ങിലെത്തും. അമ്മയും മകളും അമ്മൂമ്മയും കൊച്ചുമകളും എല്ലാം ഒരു മനസ്സോടെ കളരി അഭ്യസിക്കാനെത്തുന്നുവെന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകതയെന്ന് കളരി ഗുരുക്കൾ മെറീന അശ്വനി പറയുന്നു. അമരാവതിയിലുള്ള കളരിയിൽ അവസാനവട്ടം പരിശീലനത്തിലാണ് 110 പേരുള്ള വനിതാ സംഘം.