ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി എ. പ്രസാദ് എന്നിവർ മണപ്പുറത്തും റോഡുകളിലും പരിശോധന നടത്തി.മണപ്പുറം പൂർണമായി നിരീക്ഷിക്കുന്നതിനു സിസിടിവി ക്യാമറകൾക്കു പുറമേ ഇത്തവണ 3 ഡ്രോണുകളും ഉണ്ടാകും. മണപ്പുറത്ത് 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു  പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ഡിവൈഎസ്പി എ. പ്രസാദ് എന്നിവർ മണപ്പുറത്തും റോഡുകളിലും പരിശോധന നടത്തി.മണപ്പുറം പൂർണമായി നിരീക്ഷിക്കുന്നതിനു സിസിടിവി ക്യാമറകൾക്കു പുറമേ ഇത്തവണ 3 ഡ്രോണുകളും ഉണ്ടാകും.

മണപ്പുറത്ത് 24 മണിക്കൂറും പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. മണപ്പുറത്തെ വാച്ച് ടവറുകളിൽ സായുധ പൊലീസ് സംഘം നിലയുറപ്പിക്കും.  ആലുവ പാലസ് പരിസരത്തു നിന്നു നടപ്പാലത്തിലൂടെ മണപ്പുറത്തേക്കു പോകേണ്ടതു പതിവിൽ നിന്നു വ്യത്യസ്തമായി കിഴക്കേ ട്രാക്കിലൂടെയാണ്. മണപ്പുറത്തു നിന്നു മടങ്ങേണ്ടതു പടിഞ്ഞാറേ ട്രാക്കിലൂടെയും. രാത്രി തിരക്കു കൂടുതലുള്ള സമയങ്ങളിൽ പടിഞ്ഞാറേ ട്രാക്കിലൂടെ വരുന്നവർ പെരിയാർ തീരത്തെ ‘വോക്‌വേ’യിലൂടെ മുനിസിപ്പൽ പാർക്ക് റോഡിലെത്തി പാലസ് റോഡിൽ പ്രവേശിക്കണം. 

ADVERTISEMENT

മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ 50 മീറ്റർ ചുറ്റളവിൽ വ്യാപാരവും വഴിയോര കച്ചവടവും അനുവദിക്കില്ല. 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1,200 പൊലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തു വിന്യസിക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്രധാന കവലകളിലും ജനത്തിരക്കുള്ള മറ്റു കേന്ദ്രങ്ങളിലും മഫ്തി പൊലീസും വനിതാ പൊലീസും ഉണ്ടാകും. കുളിക്കടവുകളിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പൊലീസ്, അഗ്നിരക്ഷാസേനാ ബോട്ടുകൾ പട്രോളിങ് നടത്തും. മണപ്പുറത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സൗജന്യ ആംബുലൻസ് സർവീസ് ഉണ്ടാകും. മോഷ്ടാക്കളെയും സാമൂഹികവിരുദ്ധരെയും നിരീക്ഷിക്കുന്നതിനു പൊലീസിന്റെ സ്പെഷൽ സ്ക്വാഡിനെ ചുമതലപ്പെടുത്തി.