കാക്കനാട്∙ കൊച്ചി കോർപറേഷൻ പരിധിയിലെ മാലിന്യവും പേറിയുള്ള ലോറികളുടെ ബ്രഹ്മപുരം യാത്ര ഐടി നഗരത്തിന് തീരാ ദുരിതമായി മാറുന്നു. ലോറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം നിത്യേനെ അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം മലിനജലത്തിൽ തെന്നി മറിഞ്ഞ സ്കൂട്ടർ യാത്രക്കാരിയുടെ മുൻനിരയിലെ പല്ല് ഒടിഞ്ഞതായി ദൃക്സാക്ഷികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ കൊച്ചി കോർപറേഷൻ പരിധിയിലെ മാലിന്യവും പേറിയുള്ള ലോറികളുടെ ബ്രഹ്മപുരം യാത്ര ഐടി നഗരത്തിന് തീരാ ദുരിതമായി മാറുന്നു. ലോറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം നിത്യേനെ അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം മലിനജലത്തിൽ തെന്നി മറിഞ്ഞ സ്കൂട്ടർ യാത്രക്കാരിയുടെ മുൻനിരയിലെ പല്ല് ഒടിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. കുഴിക്കാട്ടുമൂലയ്ക്കു സമീപത്തായിരുന്നു അപകടം. രണ്ടും മൂന്നും ഇരുചക്ര വാഹനങ്ങൾ ഒരുമിച്ചു തെന്നി മറിഞ്ഞ സംഭവങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 30 പേരെങ്കിലും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേന പറയുന്നു.

8 ഇടങ്ങളിൽ റോഡിലെ മലിനജലം കഴുകി കളയാൻ അഗ്നിരക്ഷാ സേന എത്തേണ്ടി വന്നു. കഴിഞ്ഞ വർഷം ജൂൺ 1 മുതൽ കോർപറേഷന്റെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പു നൽകുന്ന മേയർ എം.അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. മേയർ വാക്കു പാലിക്കണമെന്നാവശ്യപ്പെട്ടാണ് ഇതു വീണ്ടും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ തൃക്കാക്കര നഗരസഭ കൗൺസിലർമാർ മാലിന്യ ലോറി തടഞ്ഞതിനെ തുടർന്നാണ് ജൂൺ 1 മുതൽ മാലിന്യം കൊണ്ടുപോകില്ലെന്ന പോസ്റ്റ് മെയ് 18ന് മേയർ ഫേസ്ബുക്കിൽ ഇട്ടത്. 

അപകടക്കെണിയായി ജലവിതരണ പൈപ്പും
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ മലിന ജലത്തിനു പുറമേ പൈപ്പ് പൊട്ടി ഒഴുകുന്ന കുടിവെള്ളവും വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. കുസുമഗിരി ആശുപത്രിക്കു സമീപമാണ് ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. കടമ്പ്രയാറിൽ നിന്ന് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈനിലാണ് ചോർച്ച. 

ഈ ഭാഗത്തു മാലിന്യ ലോറിയിൽ നിന്നുള്ള മലിനജലവും ഒഴുകാറുണ്ട്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. ഇൻഫോപാർക്കിലേക്കും സ്മാർട്സിറ്റിയിലേക്കും ജില്ലയിലെ കിഴക്കൻ മേഖലയിലേക്കുമുള്ള നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പലതവണ പരാതി പറഞ്ഞിട്ടും പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നില്ലെന്ന് വാർഡ് കൗൺസിലർ അബ്ദു ഷാന പറഞ്ഞു.